April 16, 2026

മെത്തഫിറ്റനുമായി യുവാക്കള്‍ പിടിയില്‍

0
site-psd-240
By ന്യൂസ് വയനാട് ബ്യൂറോ

 

കല്‍പ്പറ്റ:മേപ്പാടി റിപ്പണ്‍ പുല്‍പ്പാടന്‍ വീട്ടില്‍ മുഹമ്മദ് ആഷിക്ക് (22), കാപ്പന്‍കൊല്ലി കര്‍പ്പൂരക്കാട് ചാക്കേരി വീട്ടില്‍ സിഫുവാദ് (23), വൈത്തിരി ആനക്കുണ്ട് പുത്തന്‍ പീടികയില്‍ മുഹമ്മദ് റാഫി (22) എന്നിവരെയാണ് കല്‍പ്പറ്റ പോലീസും ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡും ചേര്‍ന്ന് പിടികൂടിയത്.ഇന്നലെ വൈകീട്ടോടെ കല്‍പ്പറ്റ ആനപ്പാലത്തിനു സമീപമുള്ള ടൂറിസ്റ്റ് ഹോമില്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലാവുന്നത്.ഇവരില്‍ നിന്ന് 1.73 ഗ്രാം മെത്തഫിറ്റമിന്‍ പിടിച്ചെടുത്തു.കല്‍പ്പറ്റ സ്റ്റേഷന്‍ സബ് ഇന്‍സ്പെക്ടര്‍ കെ.അജലിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *