May 26, 2026

 സമ്പൂര്‍ണ്ണ ഫെന്‍സിംഗ് സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നു: ടി. സിദ്ധിഖ് എം.എല്‍.എ

0
site-psd-253
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ: എംഎല്‍എ ഫണ്ട്, വയനാട് പാക്കേജ്, കിഫ്ബി, നബാര്‍ഡ്, ആര്‍.കെ.വി.വൈ തുടങ്ങിയ വിവിധ പദ്ധതികളില്‍ നിന്നും തുക അനുവദിച്ച് നിയോജകമണ്ഡലത്തില്‍ നടപ്പിലാക്കുന്ന വിവിധ ഫെന്‍സിംഗ് പ്രവൃത്തികളുടെ അവലോകന യോഗം കല്‍പ്പറ്റ നിയോജകമണ്ഡലം എം.എല്‍.എ അഡ്വ. ടി. സിദ്ധിഖിന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു.

നിയോജകമണ്ഡലത്തിന്റെ വനാതിര്‍ത്തി സമ്പൂര്‍ണ്ണമായും ഫെന്‍സിംഗ് നടത്താനുള്ള നടപടികള്‍ക്കാണ് നേതൃത്വം കൊടുത്തു കൊണ്ടിരിക്കുന്നത്. വന്യമൃഗശല്യം രൂക്ഷമായികൊണ്ടിരിക്കുന്ന ഈ സമയത്ത് ഫെന്‍സിംഗ് സ്ഥാപിക്കുന്നതിന് വിവിധ പദ്ധതികള്‍ കല്‍പ്പറ്റ നിയോജക മണ്ഡലത്തിലേക്ക് എത്തിക്കുകയും അതിന്റെ നിര്‍വഹണം സമയബന്ധിതമായി പൂര്‍ത്തിയാക്കാനുമുള്ള നടപടികള്‍ക്കാണ് നേതൃത്വം കൊടുക്കുന്നതെന്നും എംഎല്‍എ യോഗത്തില്‍ പറഞ്ഞു.

2022-23 വര്‍ഷത്തെ എം.എല്‍.എ ഫണ്ട് ഉപയോഗിച്ച് കോട്ടനാട്-പുഴമൂല, ചോലമല (25 ലക്ഷം), വൈത്തിരി പഞ്ചായത്തിലെ അറമല-മുള്ളന്‍പാറ-വട്ടപാറ-ചാരിറ്റി (25 ലക്ഷം) പ്രവൃത്തിയും നിലവില്‍ പുരോഗമിച്ച് വരുകയാണ്. ഇതേ വര്‍ഷത്തില്‍ 15 ലക്ഷം രൂപ വകയിരുത്തിയ മൂപ്പൈനാട് പഞ്ചായത്തിലെ ചോലാടി-മീന്‍മുട്ടി-നീലിമല പ്രവൃത്തി പല തവണ ടെന്‍ഡര്‍ ചെയ്തിട്ടും ആരും ഏറ്റെടുക്കാതിരുന്നതില്‍ എം.എല്‍.എ കടുത്ത നീരസം പ്രകടിപ്പിച്ചു. ഈ പ്രവൃത്തി റീ ടെണ്ടര്‍ ചെയ്ത് ക്രമീകരിച്ച് പ്രവൃത്തി ആരംഭിക്കുന്നതിനും അദ്ദേഹം കര്‍ശന നിര്‍ദ്ദേശം നല്‍കി. 2023-24 വര്‍ഷത്തെ എം.എല്‍.എ ഫണ്ട് ഉപയോഗിച്ച് മേപ്പാടി പഞ്ചായത്തിലെ കടൂര്‍-ചോലമല (25 ലക്ഷം), എളമ്പലേരി-അരണമല (25 ലക്ഷം), പടിഞ്ഞാറത്തറ പഞ്ചായത്തിലെ കാപ്പിക്കളം-പന്തിപൊയില്‍-വാളാരംകുന്ന് (25-ലക്ഷം) എന്നീ പ്രവൃത്തികള്‍ ടെണ്ടര്‍ ചെയ്ത് ഉടന്‍ പ്രവൃത്തി ആരംഭിക്കുമെന്നും യോഗത്തില്‍ അറിയിച്ചു.

ആര്‍.കെ.വി.വൈ പദ്ധതിയിലെ ഫെന്‍സിംഗ് പ്രവൃത്തികളായ അമ്പ ആറാം യൂണിറ്റ്-മാങ്ങാപ്പടി, (5 കി.മീ) മാങ്ങാപ്പടി-അമ്പതേക്കറ (2. കി.മീ.) എന്നീ പ്രവൃത്തികള്‍ സെപ്റ്റംബര്‍ അവസാനത്തോടുകൂടി ഉദ്ഘാടനം നടത്താന്‍ യോഗം തീരുമാനിച്ചു. മറ്റൊരു പ്രവൃത്തിയായ 30 ഏക്കര്‍-അമ്പ (5 കി.മീ.) പ്രവൃത്തി ഒക്ടോബര്‍ മാസത്തോടു കൂടി പൂര്‍ത്തിയാക്കാനും യോഗത്തില്‍ തീരുമാനമായി.

കേരള പോലീസ് ഹൗസിംഗ് ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ ലിമിറ്റഡ് നിര്‍വ്വഹണ ഉദ്യോഗസ്ഥരായ നബാര്‍ഡ് സ്‌കീമില്‍ അംഗീകാരം ലഭിച്ച പ്രവൃത്തികളായ പൂളക്കുന്ന്-ചെമ്പ്ര (2 കി.മീ.), ചെമ്പ്ര-സ്‌കൂള്‍കുന്ന്(2 കി.മീ.), സ്‌കൂള്‍കുന്ന്-എളമ്പിലേരി(3 കി.മീ.), പുഴമൂല-കാപ്പിക്കാട്(2 കി.മീ.), പക്കാളിപ്പള്ളം-ആനപ്പാറ(3 കി.മീ.), മുള്ളന്‍പാറ-ലക്കിടി(3 കി.മീ.), കടാശേരി-പലാചുരം(4 കി.മീ.), എട്ടാം മൈല്‍-പാറത്തോട്(3 കി.മീ.), ലക്കിടി-അമ്പതേക്കറ(11 കി.മീ.) എന്നീ പ്രവൃത്തികള്‍ പല തവണ ടെണ്ടര്‍ ചെയ്യുകയും, ടെണ്ടര്‍ എടുക്കാതെ ഈ രീതിയില്‍ മുന്നോട്ട് പോകാന്‍ കഴിയില്ലെന്ന് എം.എല്‍.എ യോഗത്തില്‍ അറിയിച്ചു. ഈ പ്രവൃത്തികള്‍ അടിയന്തിരമായി ടെണ്ടര്‍ നടപടികള്‍ സ്വീകരിച്ച് കഴിവുള്ള കരാറുകാര്‍ പ്രവൃത്തി ഏറ്റെടുക്കത്തക്ക രീതിയില്‍ ടെണ്ടര്‍ വിളിച്ച് പ്രവൃത്തി മുന്നോട്ട് കൊണ്ടുപോകാനുള്ള നടപടി എടുക്കണമെന്നും എംഎല്‍എ പറഞ്ഞു.

നേച്ചര്‍ ഫെന്‍സ് എന്ന കരാര്‍ കമ്പനി ഏറ്റെടുത്ത കിഫ്ബി വര്‍ക്കുകളായ കാന്തന്‍പാറ-ആനടികാപ്പ്(1 കി.മീ.), വെള്ളോലിപ്പാറ-പത്തേക്കര്‍ പാറ(2 കി.മീ.), അരണമല-കള്ളാടി(4.60 കി.മീ.), കുപ്പച്ചി കോളനി(1.50 കി.മീ.), റാട്ടപ്പുഴ-മേല്‍മുറി(6 കി.മീ.), ചെമ്പ്ര-കുറ്റിയാംവയല്‍-മീന്‍മുട്ടി(3 കി.മീ.), മീന്‍മുട്ടി-ബപ്പനം അത്താണി(3.50 കി.മീ.), വേങ്ങക്കോട്-ചെമ്പ്ര(5 കി.മീ.), കുന്നുംപുറം-പത്താംമൈല്‍(3 കി.മീ.) എന്നീ ഫെന്‍സിംഗ് പ്രവൃത്തികള്‍ സമയബന്ധിതമായി നടപ്പിലാക്കാനും പൂര്‍ത്തീകരിക്കാനും യോഗത്തില്‍ എ.എല്‍.എ പ്രത്യേകം നിര്‍ദ്ദേശം നല്‍കി.
ഈ പദ്ധതികള്‍ പൂര്‍ത്തീകരിക്കുന്നതോട് കൂടി കല്‍പ്പറ്റ നിയോജകമണ്ഡലത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പദ്ധതികളാണ് നടപ്പിലാകുന്നത്. പ്രവൃത്തി പൂര്‍ത്തീകരിച്ച ഫെന്‍സിംഗുകള്‍ തകരാറിലാകാതെ ഇതിന്റെ പരിപാലനത്തിന് വേണ്ടി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും, വനം വകുപ്പും ചേര്‍ന്ന് ജീവനക്കാരെ നിയോഗിക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാരിലേക്ക് അറിയിക്കാന്‍ യോഗം തീരുമാനിച്ചു. വനത്തോട് ചേര്‍ന്ന് നില്‍ക്കുന്ന ചെങ്കുത്തായതും, പ്രയാസമുള്ളതുമായ സ്ഥലങ്ങളില്‍ ഫെന്‍സിംഗ് നടപടികള്‍ ഏറെ ബുദ്ധിമുട്ടായതിനാല്‍ അതിനോട് ചേര്‍ന്ന് നില്‍ക്കുന്ന തോട്ടങ്ങളില്‍ സ്ഥലം ലഭ്യമാക്കുന്നതിന് വേണ്ടി തോട്ടം ഉടമകളുടെ യോഗം വിളിക്കാനും യോഗത്തില്‍ തീരുമാനിച്ചു.
സുഗന്ധഗിരിയിലെ ആദിവാസികളുടെ ഭൂമി റവന്യൂ ഭൂമിയാക്കി അവര്‍ക്ക് പട്ടയം നല്‍കാനുള്ള നടപടിയെടുക്കണമെന്ന് എം.എല്‍.എ നിയമസഭയില്‍ ആവശ്യപ്പെടുകയും, റവന്യൂ വകുപ്പ് മന്ത്രിയുമായുംപലതവണ ഇക്കാര്യം ചര്‍ച്ച ചെയ്തതിന്റെ അടിസ്ഥാനത്തിലും യോഗത്തില്‍ എംഎല്‍എ അറിയിക്കുകയും, അതിനുവേണ്ടി സഹായകരമായ നിലപാട് സ്വീകരിക്കണമെന്ന് യോഗത്തില്‍ എം.എല്‍.എ അറിയിച്ചു. ഈ ഭൂമിയില്‍ ലൈഫ് ഭവന പദ്ധതിയില്‍ വീട് നിര്‍മിക്കാനും, അനുബന്ധ കാര്യങ്ങള്‍ക്കും ജനങ്ങളെ ബുദ്ധിമുട്ടിക്കാത്ത രീതിയില്‍ ക്രമീകരിക്കാനും, സുഗന്ധഗിരിയിലെ വികസന പദ്ധതികളെ തടസ്സപ്പെടുത്തരുതെന്നും ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം കൊടുത്തു. ജില്ലാ പ്രിന്‍സിപ്പള്‍ അഗ്രികള്‍ച്ചര്‍ ഓഫീസര്‍ രാജി വര്‍ഗീസ്, സൗത്ത് വയനാട് ഡി.എഫ്.ഒ അജിത്ത് രാമന്‍, മേപ്പാടി ഫോറസ്റ്റ് റെയ്ഞ്ചര്‍ ബിജു കെ.വി, കല്‍പ്പറ്റ ഫോറസ്റ്റ് റെയ്ഞ്ചര്‍ കെ. ഹഷീഫ്, കെ.കെ റോയ് എസ്.എഫ്.ഒ കല്‍പ്പറ്റ റേഞ്ച് എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *