അര്‍പ്പിതാ സാറാ ബിജു ദേശീയ വനിതാ സുബ്ജൂനിയര്‍ ഫുട്‌ബോള്‍ കേരളാ ടീം വൈസ് ക്യാപ്റ്റന്‍
ഛത്തീസ്ഗര്‍ഡില്‍ നടക്കുന്ന ദേശീയ വനിതാ സബ്ജൂനിയര്‍ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന കേരളാ ടീമിന്റെ വൈസ് ക്യാപ്റ്റനായി മീനങ്ങാടി ഗവണ്മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ എട്ടാം ക്ലാസ്സ് വിദ്യാര്‍ത്ഥിനി അര്‍പ്പിതാ സാറാ ബിജുവിനെ തിരഞ്ഞെടുത്തു. മീനങ്ങാടി ഫുട്‌ബോള്‍ അക്കാദമിയിലെ പരിശീലകന്‍ സി. പി ബിനോയിയുടെ കീഴില്‍ കളിച്ചു വളര്‍ന്ന അര്‍പ്പിത ഇത് രണ്ടാം തവണയാണ് സംസ്ഥാനത്തിന്റെ ജേഴ്സി അണിയുന്നത്.മീനങ്ങാടി ചെമ്മണ്ണാകുഴി പൊട്ടിക്കല്‍ വീട്ടില്‍ ബിജു ദീപാ ദീമ്പതികളുടെ മകളാണ്. അഷ്നയാണ് ഏക സഹോദരി.





Leave a Reply