July 28, 2026

ലഹരിക്കെതിരെ “നേര് ” ; ശ്രദ്ധേയമായി വിദ്യാർത്ഥികളുടെ തെരുവ് നാടകം

0
IMG-20260728-WA0020
By ന്യൂസ് വയനാട് ബ്യൂറോ

ദ്വാരക: ദ്വാരക എ.യു. പി സ്‌കൂളിൽ ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി ലഹരി വിരുദ്ധക്ലബിൻ്റെ നേതൃത്വത്തിൽ ദ്വാരക ടൗണിൽ “നേര്” തെരുവ് നാടകം അവതരിപ്പിച്ചു. ലഹരിയുടെ ദൂഷ്യവശങ്ങൾ ജനങ്ങൾക്ക് മുന്നിൽ നേരിട്ട് അവതരിപ്പിക്കുവാൻ പ്രവർത്തനത്തിലൂടെ സാധിച്ചു. പരിപാടി മാനന്തവാടി ജനമൈത്രി എക്സൈസ് സ്‌ക്വാഡിലെ അസിസ്റ്റൻ്റ് എക്സൈസ് ഓഫീസർ ബാബു കെ കെ ഉദ്ഘാടനം ചെയ്തു.

പ്രിവൻ്റീവ് ഓഫീസർ ഉണ്ണികൃഷ്ണൻ, പി.ടി.എ പ്രസിഡണ്ട് ഇബ്രാഹിം എം, എച്ച്.എം സിസ്റ്റർ സിജി ജോസഫ് എന്നിവർ സംസാരിച്ചു. പൊതുജന പങ്കാളിത്തത്തോടെ നടന്ന പ്രവർത്തനത്തെ എക്സൈസ് വിഭാഗം അഭിനന്ദിച്ചു. അധ്യാപകരായ ദീപ്തി , നയന, ജാൻസി , അമൽജിത്ത് എന്നിവർ നേതൃത്വം നൽകി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *