ചെണ്ടുമല്ലി കൃഷി; ഓണം വിളവെടുപ്പ് തുടങ്ങി
കാവുംമന്ദം: ഓണ വിപണി ലക്ഷ്യമിട്ട് തരിയോട് ഗ്രാമപഞ്ചായത്തിന്റെ ധന സഹായത്തോടെ വിവിധ ജെ എല്‍ ജി ഗ്രൂപ്പുകള്‍ ചെയ്തുവരുന്ന ചെണ്ടുമല്ലി കൃഷിയുടെ വിളവെടുപ്പ് ആരംഭിച്ചു. പാമ്പുംകുനി വാര്‍ഡിലെ ഹരിത ജെ എല്‍ ജി ഗ്രൂപ്പ് ചെയ്തുവന്ന ചെണ്ടുമല്ലി കൃഷിയുടെ വിളവെടുപ്പ് തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷമീം പാറക്കണ്ടി ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ ഷിബു വി ജി അധ്യക്ഷനായി. കൃഷി ഓഫീസര്‍ അനു ജോര്‍ജ് പദ്ധതി വിശദീകരണം നടത്തി. തരിയോട് ഗ്രാമപഞ്ചായത്തില്‍ ആദ്യമായിട്ടാണ് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി പുഷ്പ കൃഷിക്ക് സബ്സിഡി ലഭ്യമാക്കുന്നത്.പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലായി നിരവധി ജെ എല്‍ ജി ഗ്രൂപ്പുകളും വ്യക്തികളും പുഷ്പ കൃഷി ചെയ്തുവരുന്നുണ്ട്. വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ ഷീജ ആന്റണി, സിഡിഎസ് ചെയര്‍പേഴ്സണ്‍ രാധ മണിയന്, ലില്ലി ഫിലിപ്പ്, സുഭാഷിണി കൃഷ്ണദാസ്, മനീജ അഭിലാഷ്, ഗീത ബാലന്, പ്രേമ ചന്ദ്രന് തുടങ്ങിയവര്‍ സംബന്ധിച്ചു.





Leave a Reply