April 16, 2026

മനസ്സ് നിറച്ച് ‘കൂടെ 2025’ വിഭിന്നശേഷി കലോത്സവം ഹൃദ്യമായി

0
site-psd-423
By ന്യൂസ് വയനാട് ബ്യൂറോ

ചെന്നലോട്: ഉള്ളിലുള്ള സര്‍ഗ്ഗ വാസനകളെ വേദിയില്‍ അവതരിപ്പിക്കുന്നതിന് അവസരം ഒരുക്കിക്കൊണ്ട് വിഭിന്ന ശേഷി കുട്ടികള്‍ക്കുവേണ്ടി തരിയോട് ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച ‘കൂടെ 2025’ വിഭിന്നശേഷി കലോത്സവം ഏറെ ഹൃദ്യമായി. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷമീം പാറക്കണ്ടി കലോത്സവം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് പുഷ്പ മനോജ് അധ്യക്ഷതവഹിച്ചു. ഫാ. ജോബി മുക്കാട്ടുകാവുങ്കല്‍ മുഖ്യാതിഥിയായി.മനക്കരുത്ത് കൊണ്ടും സര്‍ഗ്ഗവാസനകള്‍ കൊണ്ടും വൈകല്യങ്ങളെ തോല്‍പ്പിക്കുന്ന രീതിയില്‍ വ്യത്യസ്തമായ കലാപരിപാടികളാണ് കുട്ടികള്‍ കാഴ്ചവച്ചത്.

ചെറുതും വലുതുമായ വൈകല്യങ്ങള്‍ ഉള്ള കുട്ടികളെ 4 ചുമരുകള്‍ക്കുള്ളില്‍ ഒതുക്കാതെ പുതിയ സാധ്യതകളിലേക്ക് അവരെ എത്തിക്കുമ്പോള്‍ ആണ് പല ചരിത്രങ്ങളും പിറക്കുന്നത് എന്ന് ഈ പരിപാടിയിലൂടെ ബോധ്യപ്പെട്ടു. വലിയ പിന്തുണയോടെ ഇവര്‍ക്ക് കൂട്ടായി നിന്ന രക്ഷിതാക്കള്‍, ജനപ്രതിനിധികള്‍, അങ്കണവാടി ജീവനക്കാര്‍ ഉള്‍പ്പെടുന്ന ഐസിഡിഎസ് ടീം, തരിയോട് പകല്‍വീട് ജീവനക്കാര്‍ തുടങ്ങിയവരുടെ വലിയ പരിശ്രമമാണ് മനോഹരമായ അവതരണത്തിലേക്ക് ഇവരെ എത്തിച്ചത്. കുട്ടികള്‍ക്ക് വേണ്ടി വിവിധ കലാ കായിക പരിപാടികളും നിരവധി സമ്മാനങ്ങളും ഭക്ഷണവും ഒരുക്കിയിരുന്നു. ആടിയും പാടിയും മനസ് നിറച്ച് പങ്കുവെക്കലിന്റെ കേക്കിന്റെ മധുരവും നുണഞ്ഞാണ് പരിപാടി അവസാനിച്ചത്. ആരോഗ്യ സേവനങ്ങളുമായി ആരോഗ്യവകുപ്പ് ജീവനക്കാരും പരിപാടിയുടെ ഭാഗമായി. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ വി ഉണ്ണികൃഷ്ണന്‍, സൂന നവീന്‍, ബീന റോബിന്‍സണ്‍, വിജയന്‍ തോട്ടുങ്കല്‍, വത്സല നളിനാക്ഷന്‍, സിബില്‍ എഡ്വേര്‍ഡ്, ഗ്രാമപഞ്ചായത്ത് സെക്രട്ടറി എം പി രാജേന്ദ്രന്‍, ജിന്‍സി സെബാസ്റ്റ്യന്‍, ജോമോന്‍ എംപി, ജെയിന്‍ സി ജോസഫ്,കാവ്യാ വിശാഖ തുടങ്ങിയവര്‍ സംസാരിച്ചു. ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ രാധ പുലിക്കോട് സ്വാഗതവും ഐസിഡിഎസ് സൂപ്പര്‍വൈസര്‍ എന്‍ ജി ജിഷ നന്ദിയും പറഞ്ഞു.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *