എ സി എച്ച് ആര്‍ പി സി ജില്ലാ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു
കല്‍പ്പറ്റ: ജില്ലയില്‍ വര്‍ദ്ധിച്ചു വരുന്ന വന്യം മൃഗശല്യവും, തെരുവ് നായ ശല്യവും അറുതി വരുത്താന്‍ സര്‍ക്കാര്‍ അടിയന്തിരമായി നടപടികള്‍ സ്വീകരിക്കണമെന്ന് ഓള്‍ കേരള ആന്റി കറപ്‌ഷെന്‍ & ഹ്യൂമന്‍ റൈറ്റ് പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ ജില്ലാ കണ്‍വെന്‍ഷന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കല്‍പ്പറ്റട്രിഡന്റ് ആര്‍ക്കേഡ്ഓഡിറ്റോറിയത്തില്‍ പരിപാടി കല്‍പ്പറ്റ നഗരസഭ ചെയര്‍മാന്‍ പി.വിനോദ് ഉദ്ഘാടനം ചെയ്തു.സുബൈര്‍ പി കെ അധ്യക്ഷനായി.സംസ്ഥാന സെക്രട്ടറി ജിമ്മി ജോര്‍ജ് മുഖ്യപ്രഭാഷണം നടത്തി. എ.മുജീബ് റഹ്‌മാന്‍അഞ്ചുകുന്ന്, പി. രമേശന്‍ പാലക്കാട്, നാസര്‍ ബീരാളി, എസ്.സുധ ടീച്ചര്‍ ,എന്‍.ഷെഫീന നെല്ലിയമ്പം ,പി ജ്യോതി എന്നിവര്‍ സംസാരിച്ചു.





Leave a Reply