ജനകീയ വികസന പത്രിക പ്രകാശനം ചെയ്തു
വൈത്തിരി :നാളത്തെ വൈത്തിരി എങ്ങനെയാകണമെന്ന്
വിവിധ മേഖലകളില്‍ നിന്ന് വിവരശേഖരണവും കൂടിയിരിപ്പുകളും നടത്തി തയ്യാറാക്കിയ ജനകീയ വികസന പത്രിക ശാസ്ത്ര സാഹിത്യത്തിന്റെ കേന്ദ്രനിര്‍വ്വാഹക സമിതി അംഗവും സംസ്ഥാന വികസന ഉപസമിതി കണ്‍വീനറുമായ പി.എ തങ്കച്ചന് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഉഷാ ജ്യോതി ദാസന് നല്കി പ്രകാശനം ചെയ്തു.
പരിഷത്ത് കേന്ദ്ര നിര്‍വ്വാഹസമിതി അംഗം കെ എ അഭിജിത്ത്, പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ എം ജിനിഷ പഞ്ചായത്ത് അംഗം മേരിക്കുട്ടി മൈക്കിള്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം എല്‍ സി ജോര്‍ജ്, സി അശോകന്, ജോസ് എഫ് അഗസ്റ്റ്യന്‍ മേഖലാ സെക്രട്ടറി പി എം അനൂപ് കുമാര്‍ ജില്ലാ വികസന കണ്‍വീനര്‍ എം.എം ടോമി, ജില്ലാ പ്രസി ഡണ്ട് പി അനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു.കെ.വി.വിജയശങ്കര്‍ അധ്യക്ഷനായി.
സമാനതകള്‍ ഇല്ലാത്ത വലിയ വികസനമാണ് മൂന്നു പതിറ്റാണ്ടിനിടയില്‍ കേരളത്തിലുണ്ടായിരിക്കുന്നതെന്നും, അത് ഇനിയും അര്‍ത്ഥവത്താക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് പൂര്‍ണ്ണ അധികാര കൈമാറ്റം,പദ്ധതികളുടെ വകുപ്പുതല ഏകോപനം, ബഹുജന ശക്തമായ ഇടപെടലുകള്‍ എന്നിവ ഉണ്ടാകേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.





Leave a Reply