വെറ്ററിനറി സയന്‍സ് കോണ്‍ഗ്രസ് ഏഴിന് തുടങ്ങും;174 പ്രബന്ധങ്ങളുടെ അവതരണം ഉണ്ടാകും
കല്‍പ്പറ്റ: ഇന്ത്യന്‍ വെറ്ററിനറി അസോസിയേഷന്‍ കേരള സംഘടിപ്പിക്കുന്ന പതിനേഴാമത് വെറ്ററിനറി സയന്‍സ് കോണ്‍ഗ്രസ് കേരള വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സസ് സര്‍വകലാശാലയുടെ പൂക്കോട് കാമ്പസില്‍ ഏഴ്, എട്ട്, ഒമ്പത് തീയതികളില്‍ നടക്കും.വ്യവസായ സംഗമം, ദേശീയ സമ്മേളനം, കര്‍ഷക-ശാസ്ത്രജ്ഞ മുഖാമുഖം എന്നിവ സയന്‍സ് കോണ്‍ഗ്രസിന്റെ ഭാഗമാണെന്ന് ഇന്ത്യന്‍ വെറ്ററിനറി അസോസിയേഷന്‍ കേരള ജനറല്‍ സെക്രട്ടറി ഡോ.വി.പി.കെ. മോഹന്‍കുമാര്‍, നോര്‍ത്ത് സോണ്‍ വൈസ് പ്രസിഡന്റ് ഡോ.കെ. ജയരാജ്, സംഘാടക സമിതി സെക്രട്ടറി പ്രഫ.ഡോ.ബിന്ദ്യ ലിസ് ഏബ്രഹാം, പ്രോഗ്രാം കോ ഓര്‍ഡിനേറ്രര്‍ ഡോ.യാന്‍സി മേരി ഐസക് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ഏഴിനാണ് വ്യവസായ സംഗമം. രാവിലെ ഒമ്പതിന് കേരള വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സസ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രഫ.ഡോ.കെ.എസ്. അനില്‍ ഉദ്ഘാടനം ചെയ്യും. ഇന്ത്യന്‍ വെറ്ററിനറി അസോസിയേഷന്‍ കേരള പ്രസിഡന്റ് ഡോ.എം.കെ. പ്രതീപ്കുമാര്‍ അധ്യക്ഷത വഹിക്കും. ആള്‍ടെക് ബയോടെക്നോളജി സൗത്ത് ഏഷ്യ റീജിയണല്‍ ഡയറക്ടര്‍ ഡോ.അമലന്‍ സയിദ് മുഖ്യപ്രഭാഷണം നടത്തും.
മൃഗ സംരക്ഷണ മേഖലയിലെ വന്‍കിട കമ്പനികള്‍ പുതിയ തലമുറയിലെ വെറ്ററിനറി ബിരുദധാരികളുമായി സംവദിക്കും. സയന്‍സ് കോണ്‍ഗ്രസില്‍ ആദ്യമായാണ് വ്യവസായ സംഗമം.
ദ്വിദിന ദേശീയ സമ്മേളനം എട്ടിന് രാവിലെ 10ന് പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ കബനി ഓഡിറ്റോറിയത്തില്‍ ബംഗളൂരു നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അനിമല്‍ ന്യൂട്രീഷന്‍ ആന്‍ഡ് ഫിസിയോളജി ഡയറക്ടര്‍ ഡോ.അര്‍ഥബന്ധു സാഹു ഉദ്ഘാടനം ചെയ്യും. ഇന്ത്യന്‍ വെറ്ററിനറി അസോസിയേഷന്‍ കേരള പ്രസിഡന്റ് ഡോ.എം.കെ. പ്രതീപ്കുമാര്‍ അധ്യക്ഷത വഹിക്കും. കെവിഎഎസ്യു വൈസ് ചാന്‍സലര്‍ പ്രഫ.ഡോ.കെ.എസ്. അനില്‍ മുഖ്യപ്രഭാഷണം നടത്തും. സയന്‍സ് കോണ്‍ഗ്രസില്‍ അവതരിപ്പിക്കുന്ന പ്രബന്ധങ്ങളുടെ സമാഹാരം മൃഗസംരക്ഷണ ഡയറക്ടര്‍ ഡോ.എം.സി. റെജില്‍ പ്രകാശനം ചെയ്യും.
കേരളം, മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, തെലുങ്കാന, ഉത്തര്‍പ്രദേശ്, ഹരിയാന, കര്‍ണാടക, തമിഴ്നാട്, പോണ്ടിച്ചേരി സംസ്ഥാനങ്ങളില്‍നിന്നായി 200 ഓളം വെറ്ററിനറി പ്രഫെഷണലുകള്‍ സമ്മേളനത്തില്‍ പങ്കെടുക്കും. വെറ്ററിനറി സയന്‍സ് ഇന്‍ പ്രാക്ടീസ്, ബേസിക് വെറ്ററിനറി ആന്‍ഡ് അലൈഡ് സയന്‍സ്, അനിമല്‍ ഹെല്‍ത്ത് സയന്‍സസ്, അനിമല്‍ പ്രൊഡക്ഷന്‍ മാനേജ്മെന്റ് ആന്‍ഡ് വെല്‍ഫെയര്‍, വൈല്‍ഡ് ലൈഫ് മാനേജ്മെന്റ് ആന്‍ഡ് വെറ്ററിനറി സയന്‍സ്, അനിമല്‍ ഹെല്‍ത്ത് ടേക്സ് എ ടീം എന്നീ വിഷയങ്ങളില്‍
174 ഗവേഷണ പ്രബന്ധങ്ങളുടെ അവതരണം ഉണ്ടാകും. മികച്ച പ്രബന്ധങ്ങള്‍ക്ക് ഡോ.ഭവദാസന്‍ മെമ്മോറിയല്‍ യംഗ് സയന്റിസ്റ്റ് അവാര്‍ഡ്, ഡോ.മുരുകേശന്‍ എന്‍ഡോവ്മെന്റ് എന്നിവ നല്‍കും.
ഒമ്പതിന് രാവിലെ ഒമ്പതിന് ആരംഭിക്കുന്ന കര്‍ഷക-ശാസ്ത്രജ്ഞ മുഖാമുഖം കണ്ണൂര്‍ എല്‍എംടിസി പ്രിന്‍സിപ്പല്‍ ട്രെയിനിംഗ് ഓഫീസര്‍ ഡോ.ഒ.എം. അജിത ഉദ്ഘാടനം ചെയ്യും. ക്ഷീര സംഘങ്ങള്‍ മുഖേന തെരഞ്ഞെടുത്തവരടക്കം 100ല്‍ പരം കര്‍ഷകരാണ് പരിപാടിയില്‍ പങ്കെടുക്കുക. ഇവര്‍ക്ക് കന്നുകാലികള്‍ക്കുള്ള ധാതുലവണ മിശ്രിതം, ടോണിക്, പ്രാഥമിക ചികിത്സ ഔഷധങ്ങള്‍ എന്നിവസൗജന്യമായി നല്‍കും.
വെറ്ററിനറി സയന്‍സ് കോണ്‍ഗ്രസിന്റെ ഔദ്യോഗിക വെബ്സൈറ്റ് ംംം.ശ്മസ്‌രെ.ീൃഴ ജൂലൈ ആദ്യവാരം കെവിഎഎസ്യു വൈസ് ചാന്‍സലര്‍ ഉദ്ഘാടനം ചെയ്തിരുന്നു.





Leave a Reply