തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് ചരിത്രവിജയം നേടും: ടി.ജെ. ഐസക്
കല്‍പ്പറ്റ: തദ്ദേശ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ യുഡിഎഫ് ചരിത്രവിജയം നേടുമെന്ന് ഡിസിസി പ്രസിഡന്റ് ടി.ജെ. ഐസക്. ഐഎന്‍ടിയുസി ജില്ലാ പ്രവര്‍ത്തക കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനങ്ങളെ അഭിമുഖീകരിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് ഇടതുമുന്നണിയെന്ന് ഐസക് പറഞ്ഞു. ഐഎന്‍ടിയുസി ജില്ലാ പ്രസിഡന്റ് പി.പി. ആലി അധ്യക്ഷനായി.
ബി. സുരേഷ്ബാബു, ടി.എ. റെജി, സി. ജയപ്രസാദ്, ഉമ്മര്‍ കുണ്ടാട്ടില്‍, പി. വിനോദ്കുമാര്‍, ടി. ഉഷാകുമാരി, മായ പ്രദീപ്, അരുണ്‍ദേവ്, ജിനി തോമസ്, താരിഖ് കടവന്‍, ഹര്‍ഷല്‍ കോന്നാടന്‍, ഒ. ഭാസ്‌കരന്‍, നജീബ് പിണങ്ങോട്, ഗിരീഷ് കല്‍പ്പറ്റ, ആര്‍. ഉണ്ണിക്കൃഷ്ണന്‍, എന്‍.കെ. ജ്യോതിഷ്‌കുമാര്‍, കെ.കെ. രാജേന്ദ്രന്‍, സി.എ. ഗോപി, ഷിനോജ് കോടന്നൂര്‍, കെ. അജിത, ജയ മുരളി എന്നിവര്‍ പ്രസംഗിച്ചു.





Leave a Reply