May 3, 2026

വയനാട് റവന്യൂ ജില്ലാ കലോത്സവം; വിളംബര റാലി നടത്തി

0
site-psd-350
By ന്യൂസ് വയനാട് ബ്യൂറോ

 

മാനന്തവാടി: 2025 നവംബര്‍ 19 മുതല്‍ 22 വരെ ജിവിഎച്ച്എസ്എസ് മാനന്തവാടിയില്‍ നടക്കുന്ന 44-ാമത് വയനാട് റവന്യൂ ജില്ലാ കലോത്സവമേളയുടെ ഭാഗമായി വര്‍ണ്ണാഭമായ വിളംബര ജാഥ നടത്തി.വയനാട് വിദ്യാഭ്യാസ ജില്ല ഉപഡയറക്ടര്‍ ശശീന്ദ്രവ്യാസ് വി.എ, പി ടി എ പ്രസിഡന്റ് എന്‍.കെ ഷജിത്ത് എന്നിവര്‍ വിളംബര റാലി ഫ്ളാഗ്ഗ് ഓഫ് ചെയ്തു. ലിറ്റില്‍ ഫ്ളവര്‍ യു.പി സ്‌കൂളില്‍ നിന്ന് ആരംഭിച്ച വിളംബര ജാഥ മാനന്തവാടി ടൗണ്‍ പ്രദക്ഷിണം ചെയ്ത് ജിവിഎച്ച്എസ് മാനന്തവാടിയില്‍ സമാപിച്ചു.

ജിവിഎച്ച്എസ്എസ് മാനന്തവാടി, ഗവണ്മെന്റ് യു.പി സ്‌കൂള്‍ മാനന്തവാടി, ലിറ്റില്‍ ഫ്ളവര്‍ യു പി സ്‌കൂള്‍ മാനന്തവാടി, ടിടിഐ കണിയാരം, ഫാദര്‍ ജികെഎംഎച്ച്എസ് എസ് കണിയാരം, എംജിഎംഎച്ച്എസ്എസ് മാനന്തവാടി എന്നീ വിദ്യാലയങ്ങളിലെ വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച വിവിധ കലാരൂപങ്ങള്‍ വിളംബര ജാഥയുടെ മാറ്റുകൂട്ടി.

സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പി സി തോമസ്, വൈസ് പ്രിന്‍സിപ്പല്‍ സുരേഷ് കുമാര്‍ കെ കെ, വി എച്ച് എസി പ്രിന്‍സിപ്പല്‍ ജിജി കെ കെ , എസ് എം സി ചെയര്‍മാന്‍ മൊയ്തൂട്ടി, പബ്ലിസിറ്റി കമ്മിറ്റി ഭാരവാഹികളായ ശ്രീജിത്ത് വകേരി, സുനില്‍ അഗസ്റ്റിന്‍ ,ബിനോയ് ടി. ഡി. തുടങ്ങി വിദ്യാര്‍ത്ഥികള്‍ അധ്യാപകര്‍,എന്‍സിസി,എസിപിസിസ സ്‌കൗട്ട് & ഗൈഡ്, ലിറ്റില്‍ കൈറ്റ്സ്, ജെആര്‍സി, സംഘാടകസമിതി അംഗങ്ങള്‍, പിടിഎ ഭാരവാഹികള്‍, എന്നിവര്‍ പങ്കെടുത്തു. ഇതിനോടൊപ്പം ട്രോഫി പ്രദര്‍ശന ജാഥയും നടന്നു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *