June 30, 2026

യു ഡി എഫ് സ്ഥാനർഥിയുടെ വീട്ടിൽ നിന്നും കിറ്റുകൾ പിടി കൂടി 

0
IMG-20251204-WA0078
By ന്യൂസ് വയനാട് ബ്യൂറോ

 

 

 

കൽപ്പറ്റ :ഇന്നലെ രാത്രി 8 മണിയോടെ കൽപ്പറ്റ നഗരസഭ 5ാം വാർഡിലെ സ്ഥാനാർഥിയുടെ വീട്ട് മുറ്റത്തു നിർത്തിയിട്ടിരുന്നഓട്ടോറിക്ഷയിൽ നിന്ന് ഭക്ഷ്യ കിറ്റുകൾ കണ്ടെടുത്തു.

15 ഓളം കിറ്റുകളും കിറ്റെത്തിച്ച ഓട്ടോറിക്ഷയും തിരഞ്ഞെടുപ്പ് കമ്മീഷനും പോലീസും ചേർന്ന് പിടിച്ചെടുത്തു.

 

വോട്ടർമാരെ സ്വാധീനിക്കാനായി വിതരണം ചെയ്യാൻ കൊണ്ടുവന്ന കിറ്റാണെന്നാരോപിച്ച് എൽ ഡി എഫ് പ്രവർത്തകർ രംഗത്തെത്തി.

വീട്ടാവശ്യത്തിന് കൊണ്ട് വന്നതാണെന്നാണ് സ്ഥാനാർഥിയുടെ വാദം.

കോടതിയെ അറിയിച്ചശേഷം തുടർ നടപടിയുമായി മുന്നോട്ട് പോകുമെന്ന് പോലീസ് വ്യക്തമാക്കി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *