July 22, 2026

കഞ്ചാവുമായി യുവാവ് പിടിയിൽ 

0
IMG-20251205-WA0034
By ന്യൂസ് വയനാട് ബ്യൂറോ

 

മുട്ടിൽ: വയനാട് എക്സൈസ് എൻഫോഴ്സസ്മെന്റ് & ആന്റി നാർകോട്ടിക്ക് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്‌ടർ എ.രമേഷും സംഘവും ക്രിസ്തുമസ് ന്യൂഇയർ സ്പെഷ്യൽ എൻഫോഴ്സസ്മെന്റ്റ് ഡ്രൈവുമായി ബന്ധപ്പെട്ട് മുട്ടിൽ കൈതൂക്കിവയൽ ഭാഗത്ത് നടത്തിയ പരിശോധനയിൽ ചില്ലറവിൽപ്പനക്കായി സൂക്ഷിച്ച 70 ഗ്രാം കഞ്ചാവുമായി യുവാവിനെ അറസ്റ്റ് ചെയ്തു. മുട്ടിൽ കൈതൂക്കിവയൽ സ്വദേശി ഇടത്തോള കൊറ്റശ്ശേരി വീട്ടിൽ സക്കീർ ഇ.കെ (41) നെയാണ് അറസ്റ്റ് ചെയ്‌തത്‌. ഇയാൾക്കെതിരെ എൻഡിപിഎസ് ആക്‌ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്തു.പരിശോധനയിൽ പ്രിവന്റീവ് ഓഫീസർ വിജിത്ത് കെ.ജി,സിവിൽ എക്സൈസ് ഓഫീസർമാരായ എം.എ രഘു, മിഥുൻ.കെ, സുധീഷ്, വനിതാ സിവിൽ എക്സൈസ് ഓഫീസർ അനിത എന്നിവർ പങ്കെടുത്തു കഞ്ചാവ് വിൽപ്പന നടത്തുന്നതായുള്ള രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഇയാൾ എക്സൈസിന്റെ നിരീക്ഷണത്തിലായിരുന്നു. കഞ്ചാവ് വിൽപ്പന സംഘത്തിലെ മറ്റു കണ്ണികളെ കുറിച്ചുള്ള അന്വേഷണം പുരോഗമിച്ചു വരുന്നതായി എക്സൈസ് അറിയിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *