പച്ചിലക്കാട് പടിക്കംവയലിൽ കടുവയെ കണ്ടതായി നാട്ടുകാർ. ജാഗ്രതാ നിർദ്ദേശം.
കണിയാമ്പറ്റ:പച്ചിലക്കാ ട്പടിക്കംവയലിൽ ഉന്നതിക്ക് സമീപം കടുവയെ കണ്ടതായി നാട്ടുകാർ.
വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തുന്നു. സ്ഥലത്ത് ഡ്രോൺ പരിശോധന നടത്തും. കണ്ടത് കടുവയെ തന്നെയെന്ന് പ്രാഥമിക നിഗമനം. പ്രദേശവാസികളോട് ജാഗ്രത പാലിക്കണമെന്ന് ബന്ധപ്പെട്ടർ നിർദ്ദേശിച്ചു.
ജനവാസമല്ലാത്ത ഏക്കർ കണക്കിന് തോട്ടങ്ങൾ ഈ ഭാഗത്തുണ്ട്. കാട്ടുപന്നി ഉൾപ്പെടെ നിരവധി വന്യജീവികളുടെ വിഹാരമാണിവിടം.
പ്രദേശത്ത് വന്യജീവിയുടെ സാന്നിധ്യമുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. കൃഷിയിടങ്ങളിൽ ജോലിചെയ്യുന്നവരും, സ്കൂൾ വിദ്യാർത്ഥികളുടെ കാര്യത്തിൽ രക്ഷിതാക്കളും ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശിച്ചു. തനിച്ച് നടക്കുന്നതും വിജന പ്രദേശത്ത് തനിച്ച് കാർഷിക ജോലികളിൽ ഏർപ്പെടുന്നതും ഒഴിവാക്കുക. സ്കൂൾ വിദ്യാർത്ഥികളുടെ കാര്യത്തിൽ രക്ഷിതാക്കൾ പ്രത്യേകം ശ്രദ്ധിക്കുകയും സംഘമായി പോവുകയും ചെയ്യുക.





Leave a Reply