April 25, 2026

കണ്‍സ്യൂമര്‍ഫെഡ് ക്രിസ്മസ്- പുതുവത്സര വിപണികള്‍ ആരംഭിച്ചു

0
IMG_20251223_145115
By ന്യൂസ് വയനാട് ബ്യൂറോ

 

 

കൽപ്പറ്റ :ക്രിസ്മസ്-പുതുവത്സര ആഘോഷവേളയില്‍ ഉണ്ടാകുന്ന വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ അവശ്യസാധനങ്ങള്‍ വിലക്കുറവില്‍ ലഭ്യമാക്കാനതിന് കണ്‍സ്യൂമര്‍ഫെഡിന്റെ ക്രിസ്മസ് പുതുവത്സര വിപണികള്‍ ആരംഭിച്ചു. കല്‍പ്പറ്റ ത്രിവേണി സൂപ്പര്‍ മാര്‍ക്കറ്റ് പരിസരത്ത് നടന്ന ജില്ലാതല ഉദ്ഘാടനം കണ്‍സ്യൂമര്‍ഫെഡ് ഡയറക്ടര്‍ ഗോകുല്‍ദാസ് കോട്ടയില്‍ നിര്‍വ്വഹിച്ചു. കല്‍പ്പറ്റ, മാനന്തവാടി, പുല്‍പ്പള്ളി ത്രിവേണി സൂപ്പര്‍മാര്‍ക്കറ്റുകളില്‍ ഒരുക്കിയ ക്രിസ്മസ് പുതുവത്സര വിപണി ജനുവരി ഒന്ന് വരെ ഉണ്ടാകും. കല്‍പ്പറ്റയില്‍ നടന്ന പരിപാടിയില്‍ കണ്‍സ്യൂമര്‍ഫെഡ് മേഖല മാനേജര്‍ പി.കെ. അനില്‍കുമാര്‍, അസിസ്റ്റന്റ് മേഖല മാനേജര്‍ വൈ എം പ്രവീണ്‍ എന്നിവര്‍ സംസാരിച്ചു.

ജയ, കുറുവ, പച്ചരി, പഞ്ചസാര, ഉഴുന്ന്, ചെറുപയര്‍, കടല, തുവരപ്പരിപ്പ്, വന്‍പയര്‍, മുളക്, മല്ലി, വെളിച്ചെണ്ണ എന്നിങ്ങനെ 13 നിത്യോപയോഗ സാധനങ്ങള്‍ പൊതുവിപണിയേക്കാള്‍ 30 മുതല്‍ 50 ശതമാനം വരെ വിലക്കുറവില്‍ ലഭിക്കും. വിവിധ സഹകരണ സംഘങ്ങളുടെ വെളിച്ചെണ്ണ വിപണികളിലൂടെ ലഭ്യമാക്കും. ദിനേശ്, റെയ്ഡ്കോ, മില്‍മ തുടങ്ങിയ സഹകരണ സ്ഥാപനങ്ങളുടെ ഉത്പന്നങ്ങള്‍ പ്രത്യേക വിലക്കുറവില്‍ ലഭിക്കും. നോണ്‍ സബ്സിഡി ഇനങ്ങള്‍ക്ക് 10 മുതല്‍ 40 ശതമാനം വരെ വിലക്കുറവുണ്ട്. ബ്രാന്‍ഡഡ് ഉത്പന്നങ്ങള്‍ ഓഫര്‍ വിലകളില്‍ ലഭ്യമാകും. കണ്‍സ്യൂമര്‍ഫെഡ് നേരിട്ട് വിപണിയിലെത്തിക്കുന്ന തേയില, ആട്ട, മൈദ, റവ, അരിപ്പൊടികള്‍, മസാലപ്പൊടികള്‍ എന്നിവയ്ക്കും പ്രത്യേകം വിലക്കുറവ് ഉണ്ട്.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *