നാലര ടണ്ണോളം നിരോധിത പുകയില ഉല്പന്നങ്ങൾ പിടികൂടി
മുത്തങ്ങ -: മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയിൽ ലോറിയിൽ കടത്തുകയായിരുന്ന നാലരടണ്ണോളം പുകയില ഉൽപ്പന്നങ്ങൾ പിടികൂടി (4205.520.kg) സംഭവവുമായി ബന്ധപ്പെട്ട് പാലക്കാട് പൊൽപ്പുള്ളി സ്വദേശി പിലാപ്പുള്ളി വീട്ടിൽ രമേശ്.വി(47) എന്നയാളെ അറസ്റ്റ് ചെയ്തു. എക്സൈസ് ഇൻസ്പെക്ടർ സൻഫീർ മുഹമ്മദിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ പ്രിവന്റ്റ്റീവ് ഓഫീസർമാരായ പ്രജീഷ് എ.,സി, ബിനുമോൻ എ ബിനുമോൻ.എ.എം സിവിൽ എക്സൈസ് ഓഫീസർ ജിതിൻ പി പി എന്നിവരും പരിശോധന സംഘത്തിൽ ഉണ്ടായിരുന്നു. പുകയിലോൽപ്പനങ്ങൾ കടത്താൻ ഉപയോഗിച്ച് വാഹനവും കസ്റ്റഡിയിൽ എടുത്തു.





Leave a Reply