എൻ എസ് എസ് സപ്തദിന ക്യാമ്പിന് തുടക്കമായി
എടപ്പെട്ടി: കല്പറ്റ കെ എം എം ഗവ. ഐ ടി ഐ വിദ്യാർത്ഥികളുടെ സപ്തദിന എൻ എസ് എസ് ക്യാമ്പ് ഗദ്ദിക എടപ്പെട്ടി ഗവ. എൽ പി സ്കൂളിൽ ആരംഭിച്ചു. ഗോത്രവിഭാഗക്കാരുടെ കലാരൂപമാണ് ഗദ്ദിക . നന്മയുടെ വരവിന് സ്വാഗതം പറയുന്ന നൃത്തരൂപമാണിത് . മനസ്സു നന്നാവട്ടെ എന്ന എൻ എസ് എസ് ഗീതത്തിലുള്ളതുപോലെ നന്മയുടെ സന്ദേശമാണ് ഗദ്ദികയും നൽകുന്നത്.
അസിസ്റ്റൻ്റ് എക്സൈസ് കമ്മീഷണർ സജിത്ത് ചന്ദ്രൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. എടപ്പെട്ടി ഗവ. എൽ പി സ്കൂൾ പ്രധാനാധ്യാപകൻ പി എസ് ഗിരീഷ്കുമാർ അധ്യക്ഷത വഹിച്ചു. ഐ ടി ഐ പ്രിൻസിപ്പാൾ എസ് എൻ ശ്രീജ, എക്സൈസ് വിമുക്തി കോ-ഓർഡിനേറ്റർ സജിത്ത് അച്ചൂരാനം, എടപ്പെട്ടി സ്കൂൾ പി ടി എ പ്രസിഡൻ്റ് ബി ഖദീജ, ഐ ടി ഐ പി ടി എ പ്രസിഡൻ്റ് സതീഷ്, സ്റ്റാഫ് സെക്രട്ടറി കെ ഗിരീഷ്, ആർ കീർത്തി, എൻ എസ് എസ് പ്രോഗ്രാം ഓഫീസർ എ രജീഷ് എന്നിവർ പ്രസംഗിച്ചു.





Leave a Reply