April 25, 2026

ഫാ.ബെനഡിക്ട് കൊടിയന്‍ പുരയിടം(96)നിര്യാതനായി 

0
IMG_20251231_222627
By ന്യൂസ് വയനാട് ബ്യൂറോ

 

മക്കിയാട്: സില്‍വസ്‌ട്രോസ് ബെനഡിക്ടിന്‍ ആശ്രമം സ്ഥാപകന്‍ ഫാ.ബെനഡിക്ട് കൊടിയന്‍ പുരയിടം ഒഎസ്ബി (96)നിര്യാതനായി . മക്കിയാട് ആശ്രത്തില്‍ വിശ്രമജീവിതത്തിലായിരുന്നു. സംസ്‌കാരം കെസിബിസി പ്രസിഡന്റ് കോഴിക്കോട് അതിരൂപത ആര്‍ച്ച് ബിഷപ്പ് ഡോ.വര്‍ഗീസ് ചക്കാലക്കലിന്റെ കാര്‍മികത്വത്തില്‍ നാളെ(01)രാവിലെ 9.30ന് മക്കിയാട് ബെനഡിക്ടിന്‍ ആശ്രമത്തില്‍.

പാലാ മരങ്ങാട്ടുപള്ളി കൊടിയന്‍ പുരയിടത്തില്‍ പരേതരായ കുര്യന്റെയും അന്നയുടെയും മകനാണ്. 1957 ഓഗസ്റ്റ് ആറിനാണ് വൈദികപട്ടം സ്വീകരിച്ചത്. 1964ല്‍ മക്കിയാട് എത്തി. 1970 മുതല്‍ 1979 വരെയും 1986 മുതല്‍ 1992 വരെയും ആശ്രമം സുപ്പീരിയറായി. ആശ്രമം സെമിനാരിയില്‍ നൊവിസ് മാസ്റ്ററായിരുന്ന അച്ചന്‍ ആശ്രമം സെക്രട്ടറി, അഡ്മിനിസ്‌ട്രേറ്റര്‍ എന്നീ നിലകളില്‍ ദീര്‍ഘകാലം സേവനം ചെയ്തിട്ടുണ്ട്.

മക്കിയാട് പ്രദേശത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനും ജനക്ഷേമത്തിനും മുന്‍നിരയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ചികിത്സാകേന്ദ്രങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ആദ്യമായി മക്കിയാട് സ്ഥാപിച്ചത് ഫാ.ബെനഡിക്ടിന്റെ നേതൃത്വത്തിലാണ്. മക്കിയാട് സെന്റ് ജൂഡ് ഇടവക സ്ഥാപനത്തിലും ദേവാലയ നിര്‍മാണത്തിലും പങ്ക് വഹിച്ചിട്ടുണ്ട്. ഇന്നു ബെനഡിക്ടിന്‍ ആശ്രമ ദേവാലയത്തില്‍ പൊതുദര്‍ശനത്തിനുവച്ച ഭൗതിക ദേഹത്തില്‍ സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവര്‍ അന്ത്യോപചാരം അര്‍പ്പിച്ചു. മാനന്തവാടി രൂപത ബിഷപ് മാര്‍ ജോസ് പൊരുന്നേടത്തിന്റെ കാര്‍മികത്വത്തില്‍ പ്രത്യേക പ്രാര്‍ഥന നടന്നു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *