കാട്ടാന ആക്രമണം: യുവാവിന് ഗുരുതരപരിക്ക്
ബത്തേരി: നൂൽപ്പുഴ കുമഴിയിൽ കാട്ടാനയുടെ ആക്രമണത്തിൽ ചുക്കാലിക്കുനി കാട്ടുനായ്ക്ക കോളനിയിലെ മണി (42)ന് ഗുരുതരമായി പരിക്കേറ്റു. ഇന്നലെ രാത്രി 9.30-ഓടെ കാച്ചിൽ കൃഷിക്ക് കാവൽ നിൽക്കുന്നതിനിടെയാണ് സംഭവം. കൃഷിയിടത്തിലിറങ്ങിയ ആനയെ പടക്കം പൊട്ടിച്ച് തുരത്താൻ ശ്രമിക്കുന്നതിനിടെ ആന ഓടിയെത്തി ആക്രമിക്കുകയായിരുന്നു. വാരിയെല്ലുകൾക്ക് പൊട്ടലും കാലുകൾക്ക് പരിക്കുമേറ്റ മണിയെ ബത്തേരി താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം വയനാട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.





Leave a Reply