May 20, 2026

കെ ആർ എഫ് എ സ്ഥാപക ദിനം ആചരിച്ചു

0
IMG_20260101_185458
By ന്യൂസ് വയനാട് ബ്യൂറോ

 

 

മാനന്തവാടി : കേരളത്തിലെ ചെറുകിട പാദരക്ഷ വ്യാപാരികളുടെ കൂട്ടായ്മയായ കേരള റീട്ടെയിൽ ഫൂട്ട് വെയർ അസോസിയേഷൻ  ജനുവരി 1 സ്ഥാപക ദിനത്തോടനുബന്ധിച്ച് മൂന്ന് മണ്ഡലങ്ങളിലും വിപുലമായ രീതിയിൽ ആചരിച്ചു. മാനന്തവാടി മണ്ഡലത്തിൽ

കെ ആർ എഫ് എ സംസ്ഥാന ജനറൽ സെക്രട്ടറി കെ സി അൻവർ പതാക ഉയർത്തി കൊണ്ട് ജില്ലാ തല ഉദ്ഘാടനം നിർവ്വഹിച്ചു.. 2019 സ്ഥാപിതമായ സംഘടന വയനാട് ജില്ലയിലും സംസ്ഥാന ഒട്ടാകെ നല്ല രീതിയിൽ പ്രവർത്തിച്ചു പോകുന്നു.. വിവിധ ചാരിറ്റി പ്രവർത്തനങ്ങളും ബ്ലഡ് ഡൊണേഷൻ ക്യാമ്പുകളും സംഘടിപ്പിച്ച് കൊണ്ട് മാതൃകാപരമായ പ്രവർത്തനങ്ങൾ സ്ഥാപകദിനത്തോടനുബന്ധിച്ച് ജില്ലയിൽ നടന്നുവരുന്നു.. മാനന്തവാടിയിൽ നടന്ന ചടങ്ങിൽ കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ ജനറൽ സെക്രട്ടറി കെ ഉസ്മാൻ ആശംസകൾ അറിയിച്ചുകൊണ്ട് സംസാരിച്ചു കെ ആർ എഫ് എ മാനന്തവാടി മണ്ഡലം പ്രസിഡൻറ് കെ മുഹമ്മദ് അസിഫ്,ഏകോപന

സമിതി ജില്ലാ വൈസ് പ്രസിഡൻറ് പി വി മഹേഷ്,എൻ പി ഷിബി, എൻ ബി അനിൽകുമാർ,റോബി ചാക്കോ,ഇസ്മായിൽ,അബ്ദുൽ ഗഫൂർ,ഗോപൻതുടങ്ങിയവർ സംസാരിച്ചു.

സ്ഥാപക ദിനത്തോടനുബന്ധിച്ച് കേക്ക് കട്ട് ചെയ്ത് മധുര വിതരണവും നടത്തി… ബത്തേരി മണ്ഡലത്തിൽ മീനങ്ങാടിയിൽ മണ്ഡലം പ്രസിഡൻറ് അബൂബക്കറുടെ നേതൃത്വത്തിൽ പതാക ഉയർത്തി.രവി മീനങ്ങാടി സലീം തുടങ്ങിയവർ സംബന്ധിച്ച്… കൽപ്പറ്റ മണ്ഡലത്തിൽ മണ്ഡലം പ്രസിഡണ്ട് ഷബീർ ജാസിൻ്റെ നേതൃത്വത്തിൽ സർ മരിയിലിറ്റ് സ്നേഹസദനത്തിലെ അന്തേവാസികൾക്ക് മധുരപലഹാരങ്ങളും കേക്കും നൽകി ആദരിച്ചു….. ചടങ്ങിൽ മണ്ഡലം വൈസ് പ്രസിഡൻ്റ് റൗഫ് കിം കോൺവെൻ്റിലെ സിസ്റ്റർമാർ എല്ലാം സന്നിഹിതരായിരുന്നു .

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *