May 20, 2026

വയനാടിന്റെ പ്രശ്നങ്ങൾ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി യു.ഡി.എഫ് പ്രതിനിധിസംഘം 

0
IMG_20260520_123902
By ന്യൂസ് വയനാട് ബ്യൂറോ

തിരുവനന്തപുരം: വയനാട് ജില്ല നേരിടുന്ന സുപ്രധാനമായ വിവിധ പ്രശ്നങ്ങൾ മുഖ്യമന്ത്രി വി.ഡി. സതീശന്റെ ശ്രദ്ധയിൽപ്പെടുത്തി മാനന്തവാടി എം.എൽ.എ ഉഷാ വിജയനും വയനാട്ടിലെ യു.ഡി.എഫ് നേതാക്കളും. തിരുവനന്തപുരത്ത് നടന്ന ചർച്ചയിൽ വയനാടിന്റെ രാത്രികാല യാത്രാനിരോധനം, വയനാട് മെഡിക്കൽ കോളേജ്, ചുരം യാത്രാപ്രശ്നവും ബദൽ റോഡുകളും, വന്യജീവി ശല്യം തുടങ്ങിയ പ്രധാന വിഷയങ്ങളാണ് പ്രതിനിധിസംഘം മുഖ്യമന്ത്രിയുടെ മുന്നിൽ ഉന്നയിച്ചത്. ഉന്നയിക്കപ്പെട്ട കാര്യങ്ങളിൽ സർക്കാരിന്റെ പ്രത്യേക ശ്രദ്ധയും അടിയന്തര ഇടപെടലും ഉണ്ടാകുമെന്ന് മുഖ്യമന്ത്രി യു.ഡി.എഫ് നേതാക്കൾക്ക് ഉറപ്പ് നൽകി. യു.ഡി.എഫ് ജില്ലാ ചെയർമാൻ ടി. മുഹമ്മദ്, കൺവീനർ പ്രദീപൻ മാസ്റ്റർ, ഡി.സി.സി പ്രസിഡന്റ് അഡ്വ. ടി.ജെ. ഐസക്, നേതാക്കളായ റസാഖ് കൽപ്പറ്റ, എം. മുഹമ്മദ് ബഷീർ, ഹാരിസ് കണ്ടിയൻ, സലിം മേമന തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *