May 20, 2026

യൂറോപ്യൻ ക്രിക്കറ്റിൽ ചരിത്രനേട്ടവുമായി വയനാട്ടുകാരൻ; ബത്തേരി സ്വദേശി മുഹമ്മദ് റോഷൻ ജിബ്രാൾട്ടാർ ദേശീയ ടീമിൽ

0
IMG_20260520_085904
By ന്യൂസ് വയനാട് ബ്യൂറോ

ബത്തേരി: യൂറോപ്പ്യൻ ക്രിക്കറ്റിൽ ചരിത്ര നേട്ടം കുറിച്ച് വയനാട് സ്വദേശി. ബത്തേരി സ്വദേശിയായ മുഹമ്മദ് റോഷനെ (26) യൂറോപ്യൻ രാജ്യമായ ജിബ്രാൾട്ടാറിന്റെ ദേശീയ ക്രിക്കറ്റ് ടീമിലേക്ക് തിരഞ്ഞെടുത്തു. ജിബ്രാൾട്ടറിൽ പി. ഡബ്ലിയു.സി (പ്രൈസ് വാട്ടർ ഹൗസ് കൂപ്പേഴ്സ്) കമ്പനിയിൽ ചാർട്ടേഡ് അക്കൗണ്ടന്റും ഓഡിറ്ററുമായി ജോലി ചെയ്യുന്ന റോഷൻ, കഠിനമായ ജോലിത്തിരക്കുകൾക്കിടയിലും ക്രിക്കറ്റിനോടുള്ള അഭിനിവേശം കാത്തുസൂക്ഷിച്ചാണ് ഈ അപൂർവ നേട്ടം സ്വന്തമാക്കിയത്.

 

ഒരു ഫാസ്റ്റ് ബൗളർ ആയാണ് റോഷൻ ജിബ്രാൾട്ടാർ ദേശീയ ടീമിൽ ഇടംപിടിച്ചിരിക്കുന്നത്. വരാനിരിക്കുന്ന ഐ സി സി ടി20 ലോകകപ്പ് ക്വാളിഫയർ മത്സരങ്ങളിൽ ജിബ്രാൾട്ടാറിന് വേണ്ടി പന്തെറിയാൻ ഒരുങ്ങുകയാണ് ഈ വയനാട്ടുകാരൻ. ഡെന്മാർക്കിൽ വെച്ച് നടക്കുന്ന ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ, പ്രൊഫഷണൽ കരിയറിലും ക്രിക്കറ്റിലും ഒരുപോലെ തിളങ്ങുന്ന റോഷന് വിക്കറ്റുകൾ വാരിക്കൂട്ടാൻ സാധിക്കുമെന്ന വലിയ പ്രതീക്ഷയിലാണ് വിദേശ മലയാളികൾ ഒന്നടങ്കം.

 

വയനാട്ടിലെ ആദ്യകാല വില്ലേജോഫീസർമാരിലൊരാളായ ബത്തേരി പാട്ടുകുടിയിൽ ജെ.ഡി.ടി മുഹമ്മദിന്റെ പേരക്കുട്ടിയും, ഡൽഹിയിൽ അദാനി കമ്പനി മാനേജറായ പി.കെ ഇസ്മായിലിന്റെയും ഷംലയുടെയും മകനുമാണ് റോഷൻ. ദുബായിലുള്ള ഡാനീഷ് ഇസ്മായിൽ സഹോദരനാണ്. ക്രിക്കറ്റ് ലോകത്ത് മുഹമ്മദ് റോഷൻ കൂടുതൽ ഉയരങ്ങൾ കീഴടക്കുമ്പോൾ അത് വയനാടിനാകെ വലിയ അഭിമാന നിമിഷമായി മാറുകയാണ്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *