എംആര്‍ ക്ലബ് സ്പോര്‍ട്സ് മീറ്റ് നടത്തി
പനമരം: വയനാട്ടിലെ മെഡിക്കല്‍ റെപ്രസന്റേറ്റീവുമാരുടെ സംഘടനയായ എംആര്‍ ക്ലബ് ഫിറ്റ്കാസ ടര്‍ഫില്‍ സ്പോര്‍ട്സ് മീറ്റ് നടത്തി. സമാപനയോഗം വിമുക്തി മിഷന് ജില്ലാ കോ ഓര്‍ഡിനേറ്റര്‍ എന്‍.സി. സജിത്ത്കുമാര്‍ ഉദ്ഘാടനം ചെയ്തു. മീറ്റ് വിജയികള്‍ക്കുള്ള സമ്മാന വിതരണം അദ്ദേഹം നിര്‍വഹിച്ചു. ക്ലബ് പ്രസിഡന്റ് ഒ.ടി. സജീബ് അധ്യക്ഷത വഹിച്ചു. ക്ലബ് സെക്രട്ടറി വി. ശ്രീജിത്ത്, പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍മാരായ കെ.ജെ. ജിജോ, യു. സിദ്ദിഖ്, പി.കെ. നൗഷിദ, കെ. ഷബാദ്, യു.എസ്. മുഹമ്മദ് സയീദ് എന്നിവര്‍ പ്രസംഗിച്ചു. ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസ് നടന്നു.





Leave a Reply