കലാമണ്ഡലം റെസി ഷാജിദാസിനെ ആദരിച്ചു
പുല്‍പ്പള്ളി: ഡോ.എ.പി.ജെ. അബ്ദുള്‍കലാം സര്‍വശ്രേഷ്ഠ അവാര്‍ഡ് നേടിയ നര്‍ത്തകി കലാമണ്ഡലം റെസി ഷാജിദാസിനെ വയനാട് സിറ്റി ക്ലബ് ആദരിച്ചു. സീതാദേവി ക്ഷേത്രസഭാ മണ്ഡപത്തില്‍ നടന്ന ചടങ്ങില്‍ ക്ലബ് പ്രസിഡന്‍് സി.ഡി. ബാബു അധ്യക്ഷത വഹിച്ചു. മുരിക്കന്‍മാര്‍ ദേവസ്വം ട്രസ്റ്റി കുപ്പത്തോട് രാജശേഖരന്‍ നായര്‍ മെമന്റോ കൈമാറി. ക്ഷേത്രം എക്‌സിക്യുട്ടീവ് ഓഫീസര്‍ സി. വിജേഷ്, വിജയന്‍ കുടിലില്‍, അരവിന്ദ് സി. പ്രസാദ്, വിക്രമന്‍ എസ്. നായര്‍, കെ.ഡി. ഷാജിദാസ്, തൃദീപ്കുമാര്‍, ലിയോ, ബാബു പ്രണവം, ബെന്നി മാത്യു എന്നിവര്‍ പ്രസംഗിച്ചു.





Leave a Reply