July 1, 2026

ഉമ്മുൽ ഖുറാ അക്കാദമിയിൽ ഹിഫ്‌ള് സനദ് ദാനവും അജ്മീർ നേർച്ചയും സമാപിച്ചു

0
IMG_20260105_102731
By ന്യൂസ് വയനാട് ബ്യൂറോ

 

പടിഞ്ഞാറത്തറ: ഉമ്മുൽ ഖുറാ അക്കാദമിയുടെ കീഴിൽ ഖുർആൻ മനഃപാഠമാക്കിയ 14 വിദ്യാർത്ഥികൾക്കുള്ള സനദ് ദാനവും അജ്മീർ നേർച്ചയും പ്രൗഢമായ ചടങ്ങുകളോടെ സമാപിച്ചു. സനദ് ദാന പ്രഭാഷണവും സർട്ടിഫിക്കറ്റ് വിതരണവും പി.എം.എസ്. തങ്ങൾ തൃശൂർ നിർവ്വഹിച്ചു.

​മമ്മൂട്ടി മദനി അധ്യക്ഷത വഹിച്ചു. ചടങ്ങ് ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. മത-സാമൂഹിക രംഗത്തെ നിരവധി പ്രമുഖർ പരിപാടിയിൽ സംബന്ധിച്ചു. അബ്ദുൽ ഖാദർ തങ്ങൾ മലപ്പുറം, ഇബ്രാഹിം ഫൈസി പന്തിപ്പൊയിൽ എന്നിവർ മുഖ്യാതിഥികളായിരുന്നു.

​അക്കാദമി സെക്രട്ടറി മജീദ് സഖാഫി സ്വാഗതവും മജീദ് തൃശൂർ നന്ദിയും പറഞ്ഞു. അജ്മീർ നേർച്ചയോടനുബന്ധിച്ച് പ്രത്യേക പ്രാർത്ഥനാ മജ്‌ലിസുകളും അന്നദാനവും നടന്നു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *