കെല്ലൂരിൽ അഖിലേന്ത്യ വോളിബോൾ: ടൂർണമെന്റ് ഫണ്ട് സമാഹരണത്തിന് തുടക്കമായി
കെല്ലൂർ :വയനാട് ജില്ലാ വോളിബോൾ അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ ജനുവരി 21, 22, 23 തീയതികളിൽ കെല്ലൂർ പാരഡൈസ് ഫ്‌ലഡ് ലൈറ്റ് സ്റ്റേഡിയത്തിൽ അഖിലേന്ത്യ വോളിബോൾ ടൂർണമെന്റ് നടക്കും. ടൂർണമെൻ്റിൻ്റെ ഫണ്ട് സമാഹരണ ഉദ്ഘാടനം കെല്ലൂർ വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡൻ്റ് ആയെങ്കി നാസർ ഹാജിയിൽ നിന്നും സംഭാവന സ്വീകരിച്ച് സംസ്ഥാന വോളിബോൾ അസോസിയേഷൻ വൈസ് പ്രസിഡൻ്റ് പി.വി. ശിവൻ നിർവഹിച്ചു. ചടങ്ങിൽ ജില്ലാ വോളിബോൾ അസോസിയേഷൻ പ്രസിഡൻ്റ് ഹമീദ് കൊച്ചി അധ്യക്ഷത വഹിച്ചു. പാരഡൈസ് ക്ലബ്ബ് പ്രസിഡൻ്റ് മമ്മൂട്ടി കീപ്രത്ത്, വാർഡ് മെമ്പർ ഷമീർ തുരുത്തിയിൽ, വ്യാപാരി വ്യവസായി ഏകോപന സമിതി ജനറൽ സെക്രട്ടറി ഹക്കീം പൊന്നാരൻ, ഹാരിസ് എറമ്പയിൽ, എൻ. അബ്‌ദുള്ള എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.





Leave a Reply