സോഷ്യൽ ഫോറസ്ട്രി മാനന്തവാടി ബ്ലോക്ക് ഹരിത സമിതി ചെയർമാൻ ടി.സി. ജോസഫിന് മാനന്തവാടി റോട്ടറി കമ്പനി വാലിയുടെ ആദരം
മാനന്തവാടി : ഫേൺസ്ട്രീ റിസോട്ടിൽ വെച്ചു നടന്ന ക്രിസ്മസ്, പുതുവൽസര ആഘോഷ വേദിയിൽ വെച്ചായിരുന്നു ആദരിക്കൽ. എൻവെയർമെൻ്റ് മേഘലയിൽ സ്തുത്യർഹമായ പ്രവൃത്തനം നടത്തുന്നതിനും റോട്ടറി ക്ലബിൻ്റെ പ്രവൃത്തനങ്ങളിലുള്ള സഹകരണത്തിനുമാണ് ആദരം നൽകിയത്. റോട്ടറി കുടുംബാങ്ങളുടെ കലാപരിപാടികളും ഉണ്ടായിരുന്നു.
റോട്ടറി പ്രസിഡണ്ട് ഷാജി അബ്രാഹം അധ്യക്ഷത വഹിച്ചയോഗത്തിൽ റോട്ടറി ഗവർണർ ബിജോഷ് മാനുവൽ മുഖ്യപ്രഭാഷണം നടത്തി. റോട്ടറിറിയേൻ കെ.ജി സുനിൽ, കെ.പി. റിൻസ് എന്നിവർ പ്രസംഗിച്ചു.





Leave a Reply