April 30, 2026

വെള്ളാപ്പള്ളി നടേശന് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ചു കൊണ്ട് പ്രതിഷേധജ്ജ്വാല നടത്തി

0
IMG_20260105_181737
By ന്യൂസ് വയനാട് ബ്യൂറോ

 

കൽപ്പറ്റ: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറിയും ഈഴവ സമുദായത്തിന്റെ മുന്നണി പോരാളിയുമായ വെള്ളാപ്പള്ളി നടേശന് എതിരെ പോപ്പുലർ ഫ്രണ്ടിൻ്റെയും എസ്‌ഡിപിഐയുടെയും അച്ചാരം വാങ്ങിക്കൊണ്ട് അദ്ദേഹത്തിന്റെ ശരീരത്തിൽ കരി ഓയിൽ ഒഴിക്കുന്നവർക്ക് സാമ്പത്തിക സഹായം പ്രഖ്യാപിച്ച മലപ്പുറം ജില്ലാ യൂത്ത് കോൺഗ്രസ് പ്രസിഡണ്ടിനെതിരെ കേസ്സെടുത്ത് നിയമപരമായി ശിക്ഷിക്കണമെന്ന് കൽപ്പറ്റ എസ് എൻ ഡി പി യോഗം കൽപ്പറ്റ യൂണിയൻ ഭാരവാഹികളുടെയും വനിതാ സംഘം ഭാരവാഹികളുടെയും യൂത്ത് മൂവ്മെന്റ് ഭാരവാഹികളുടെയും യോഗം സർക്കാറിനോട് ആവശ്യപ്പെട്ടു. കഴിഞ്ഞ കാലങ്ങളിൽ കേരള ഭരണം കയ്യാളിയ ഇടത് വലത് മുന്നണികൾ മലപ്പുറം ജില്ലയ്ക്കു മാത്രം വഴിവിട്ട് നൽകിയ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും മറ്റു സർക്കാർ സഹായ പദ്ധതികളുടെയും വിവരങ്ങൾ പൊതുസമക്ഷം കണക്കുകളുടെ പിൻബലത്തിൽ അറിയിച്ചതിനാണ് വെള്ളാപ്പള്ളിയെ വർഗീയവാദിയായി ചിത്രീകരിച്ച് അദ്ദേഹത്തിനെതിരെ പോരാട്ടം തുടങ്ങിയത്. 10 ലക്ഷത്തിന് മേൽ വ്യാജ സർട്ടിഫിക്കറ്റ് അടിച്ചിറക്കിയ വാർത്തയും ഇതിലൂട ഡോക്ടർമാരും വക്കീൽമാരും ആയ വാർത്ത മുക്കിയ മാധ്യമങ്ങളും, കറകളഞ്ഞ വർഗ്ഗീയ വാദികളുമാണ് വെള്ളാപ്പള്ളിക്കെതിരെ യുദ്ധത്തിന് ഇറങ്ങിയത് വിചിത്രമായ കാര്യമാണെന്നും വെള്ളാപ്പള്ളിയുടെ ദേഹത്ത് കരി ഓയിൽ ഒഴിക്കുന്നതിന് മുൻപ് ഇത്തരം നീചമായ പ്രവർത്തനങ്ങൾക്ക് തുനിഞ്ഞിറങ്ങുന്നവരുടെ മുഖത്ത് ചാണകം തെളിയ്ക്കാൻ പ്രാപ്‌തരായ ആളുകൾ എസ് എൻ ഡി പി യോഗത്തിനുണ്ട് എന്ന കാര്യം യൂത്ത് കോൺഗ്രസ്സു കാരും മുതിർന്ന കോൺഗ്രസ്സു കാരും മനസ്സിലാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. വെള്ളാപ്പള്ളി നടേശ നെതിര പടവാളോങ്ങുന്നവരോട് സ്വന്തം തല ചൊറിയുന്നത് തീ കൊള്ളി കൊണ്ടാണെന്ന വസ്തുത അറിയിക്കാനും യോഗം തീരുമാനിച്ചു. വെള്ളാപ്പള്ളി യുടെ കീഴിൽ അടിയുറച്ചു നിന്നു കൊണ്ട് എസ് എൻ ഡി പി യോഗത്തിന്റെ ആവശ്യങ്ങൾ നേടിയെടുക്കുന്നതിന് പൂർണ്ണ പിന്തുണ നൽകാൻ യോഗം തീരുമാനിച്ചു. പ്രതിഷേധ ജ്വാലയിൽ യൂണിയൻ സെക്രട്ടറി എം. മോഹനൻ, വൈസ് പ്രസിഡന്റ് എം. മണിയപ്പൻ, യൂണിയൻ വനിതാ സംഘം പ്രസിഡൻ്റ് പി.എൻ പത്മിനി, ശാഖായോഗം ഭാരവാഹികളായ എം. പി. പ്രകാശൻ, ഓമന മണിയപ്പൻ, കിഷോർ കല്ലുപാടി, പി. ആർ. കൃഷ്‌ണദാസ്, പുരുഷോത്തമൻ മാസ്റ്റർ,നാരയണൻ കുട്ടി നെല്ലാറച്ചാൽ, രാമചന്ദ്രൻ വടുവൻചാൽ എന്നിവർ പ്രസംഗിച്ചു. പ്രസിഡൻ്റ് കെ. ആർ കൃഷ്‌ണൻ അധ്യക്ഷത വഹിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *