കൈതക്കലിൽ വാഹനാപകടം: ബൈക്ക് യാത്രികന് ഗുരുതര പരിക്ക്
പനമരം: പനമരം കൈതക്കൽ ഡിപ്പോയ്ക്ക് സമീപം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയുണ്ടായ വാഹനാപകടത്തിൽ ബൈക്ക് യാത്രികന് ഗുരുതരമായി പരിക്കേറ്റു. വള്ളിയൂർക്കാവ് സ്നേഹഭവൻ രഞ്ജിത്ത് (48) നാണ് പരിക്കേറ്റത്. ടോറസ് ലോറിയെ മറികടക്കുന്നതിനിടെ എതിർദിശയിൽ ഓട്ടോറിക്ഷയെ ഓവർടേക്ക് ചെയ്ത് വന്ന കാറുമായി ബൈക്ക് കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തെത്തുടർന്ന് ലോറിയുടെ ടയറിനടിയിൽ കാൽ കുടുങ്ങിയ രഞ്ജിത്തിനെ അതീവ ഗുരുതരാവസ്ഥയിൽ മാനന്തവാടി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമായതിനാൽ പ്രാഥമിക ചികിത്സയ്ക്ക് ശേഷം ഇദ്ദേഹത്തെ വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.





Leave a Reply