April 30, 2026

പനമരം ഡബ്ല്യു.എം.ഒ ഐ.ജി കോളേജിൽ ‘ഐ.ജി ഫെസ്റ്റ് 2026’ ജനുവരി 8, 9 തീയതികളിൽ

0
IMG_20260106_175644
By ന്യൂസ് വയനാട് ബ്യൂറോ

 

 

പനമരം: വയനാട് പനമരത്തെ ഡബ്ല്യു.എം.ഒ ഐ.ജി ആർട്സ് ആൻഡ് സയൻസ് കോളേജിൽ അന്തർ കലാലയ അക്കാദമിക് എക്സ്പോയായ ‘ഐ.ജി ഫെസ്റ്റ് 2026’ ജനുവരി 8, 9 തീയതികളിൽ സംഘടിപ്പിക്കുന്നു. വിദ്യാർത്ഥികളുടെ അക്കാദമിക് വൈഭവവും സർഗ്ഗാത്മകതയും പ്രോത്സാഹിപ്പിക്കുന്നതിനായി വിപുലമായ മത്സരങ്ങളും വൈവിധ്യമാർന്ന പരിപാടികളുമാണ് മേളയുടെ ഭാഗമായി ഒരുക്കിയിരിക്കുന്നത്. രണ്ട് ദിവസങ്ങളിലായി നടക്കുന്ന ഫെസ്റ്റിൽ ബിസിനസ് ക്വിസ്, ട്രഷർ ഹണ്ട് , ബെസ്റ്റ് മാനേജർ , മാർക്കറ്റിംഗ് ഗെയിം, ഇ-ഗെയിമിംഗ്, ഐ.ടി ക്വിസ്, ചെസ് ടൂർണമെന്റ്, ഡിജിറ്റൽ പോസ്റ്റർ മേക്കിംഗ്, എഴുത്ത് മത്സരം, ഫേസ് പെയിന്റിംഗ് എന്നിങ്ങനെ വിവിധ മത്സരങ്ങൾ നടക്കും. ഓരോ മത്സരങ്ങൾക്കും ആകർഷകമായ ക്യാഷ് പ്രൈസുകളാണ് വിജയികളെ കാത്തിരിക്കുന്നത്.

മേളയുടെ ഭാഗമായി സൈക്കോളജി ഫൺ ഗെയിമുകൾ, ശാസ്ത്ര പരീക്ഷണങ്ങൾ, സ്പോട്ട് ഗെയിമുകൾ എന്നിവയും ഉണ്ടായിരിക്കും. പ്രത്യേക സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി പഠന വൈകല്യമുള്ള കുട്ടികൾക്കായി സ്ക്രീനിംഗ് സൗകര്യവും പരീക്ഷാ സമ്മർദ്ദം കുറയ്ക്കുന്നതിനുള്ള ‘സ്‌ട്രെസ് ലെസ്സ് , സ്കോർ ബെറ്റർ ‘ എന്ന സെഷനും മേളയിൽ ഒരുക്കിയിട്ടുണ്ട്. ‘പാട്ടോഹോളിക്’ അവതരിപ്പിക്കുന്ന മ്യൂസിക് ഷോ ഫെസ്റ്റിന് വർണ്ണാഭമായ സമാപനം നൽകും. ഒരാൾക്ക് 100 രൂപയാണ് രജിസ്ട്രേഷൻ ഫീസ്. വാർത്താ സമ്മേളനത്തിൽ അസിസ്റ്റന്റ് പ്രൊഫസർമാരായ ധന്യ ഫിലിപ്പ്, ഡോ. കെ. രമേശൻ, മുഹമ്മദ് റാഫി, വൈസ് പ്രിൻസിപ്പൽ എം.പി. സുബ്ന എന്നിവർ പങ്കെടുത്തു. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനുമായി 9496051619 (ധന്യ ഫിലിപ്പ്), 8590575825 (മുഹമ്മദ് ബാസിം) എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *