സ്നേഹസംഗമമായി ഹാജിമാരുടെ ഒത്തുചേരൽ; മാനന്തവാടിയിൽ ആറാം വാർഷിക സംഗമം നടന്നു
മാനന്തവാടി: 2019-ൽ ഹജ്ജ് കർമ്മം നിർവ്വഹിച്ച സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഹാജിമാരുടെ ആറാമത് സംഗമം മാനന്തവാടി നാലാംമൈൽ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. മുന്നൂറോളം ഹാജിമാരാണ് സ്നേഹം പങ്കുവെക്കാനായി ഒത്തുചേർന്നത്. സംഗമത്തോടനുബന്ധിച്ച് ഈ വർഷം ഹജ്ജിന് പോകുന്നവരുടെ ഒത്തുചേരലും യാത്രയയപ്പും സംഘടിപ്പിച്ചു. അലി ഉസ്താദ് പരിപാടി ഉദ്ഘാടനം ചെയ്തു. ഇബ്രാഹിം ഹാജി ഐക്കാരൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ അഹമ്മദ് മാസ്റ്റർ കൊടുവേരി, ഹുസ്സൈൻ നാലാംമൈൽ, ഹംസ ഹാജി എട്ടേന്നാൽ, അബ്ദുസലാം വട്ടോളി ആറുവാൾ, നാസർ ഉപ്പികാരക്കാമല എന്നിവർ സംസാരിച്ചു.





Leave a Reply