ഗാഡ്ഗിൽ അനുസ്മരണം നടത്തി
കൽപ്പറ്റ: ഒയിസ്ക ഇന്റർനാഷണൽ കൽപ്പറ്റ ചാപ്റ്ററിന്റെയും പത്മപ്രഭ ഗ്രന്ഥാലയത്തിന്റെയും നേതൃത്വത്തിൽ അന്തരിച്ച പരിസ്ഥിതി ശാസ്ത്രജ്ഞനായ മാധവ് ഗാഡ്ഗിൽ അനുസ്മരണ സമ്മേളനം നടത്തി. ചടങ്ങ് എം ഗംഗാധരൻ ഉദ്ഘാടനം ചെയ്തു. പശ്ചിമഘട്ടത്തിന്റെ പാരിസ്ഥിതിക ദുർബലത ഗാഡ്ഗിൽ നേരത്തെ തിരിച്ചറിഞ്ഞ് മുന്നറിയിപ്പ് നൽകിയിട്ടുള്ളതായിരുന്നു എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പത്മപ്രഭ ഗ്രന്ഥാലയം പ്രസിഡണ്ട് ടി വി രവീന്ദ്രൻ അധ്യക്ഷത വഹിച്ച ചടങ്ങിന് ഗ്രന്ഥാലയം സെക്രട്ടറി കെ പ്രകാശൻ സ്വാഗതവും ഒയിസ്ക ചാപ്റ്റർ സെക്രട്ടറി എൽദോ ഫിലിപ്പ് നന്ദിയും പറഞ്ഞു. ചടങ്ങിൽ എഴുത്തുകാരൻ ബാബു എബ്രഹാം (കമ്പിളി കണ്ടത്തെ കൽഭരണികൾ) പരിസ്ഥിതി പ്രവർത്തകരായ തോമസ് അമ്പലവയൽ, വർഗീസ് വട്ടേക്കാട്ടിൽ, ഡോക്ടർ എ ടി സുരേഷ്,അഡ്വ. അബ്ദുറഹിമാൻ കാദിരി എന്നിവർ അനുസ്മരണ സന്ദേശം നൽകി.





Leave a Reply