ഇന്ത്യ–യുഎസ് കരാറിനെതിരെ ജില്ലയിൽ കർഷകസംഘം പ്രതിഷേധ മാർച്ച് നടത്തി
കൽപ്പറ്റ: കർഷകവിരുദ്ധമായ ഇന്ത്യ–യുഎസ് വ്യാപാര കരാറിനെതിരെ കർഷകസംഘത്തിന്റെ നേതൃത്വത്തിൽ വയനാട് ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ പ്രതിഷേധ മാർച്ച് നടത്തി. അഖിലേന്ത്യാ കിസാൻ സഭ നടത്തുന്ന ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായിട്ടായിരുന്നു പ്രതിഷേധം. കുറഞ്ഞ വിലയിൽ വിദേശ കാർഷിക ഉൽപ്പന്നങ്ങൾ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യാൻ അനുവദിക്കുന്ന കരാർ കർഷകരുടെയും കർഷകത്തൊഴിലാളികളുടെയും ജീവിതം തകർക്കുമെന്നും രാജ്യത്തിന്റെ കാർഷിക സമ്പദ്വ്യവസ്ഥയ്ക്ക് കനത്ത ആഘാതം സൃഷ്ടിക്കുമെന്നും പ്രതിഷേധക്കാർ ചൂണ്ടിക്കാട്ടി. നിർദിഷ്ട വ്യാപാര കരാർ ഉപേക്ഷിക്കണമെന്നും കർഷകരുടെയും സാധാരണക്കാരുടെയും താൽപ്പര്യങ്ങൾ സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ട പ്രതിഷേധക്കാർ, യുഎസ് പ്രസിഡന്റ് ട്രംപിന്റെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കോലം കത്തിച്ചു.
കൽപ്പറ്റ ഹെഡ്പോസ്റ്റ് ഓഫീസിലേക്ക് നടത്തിയ മാർച്ച് ജില്ലാ പ്രസിഡന്റ് എ സുരേഷ് ഉദ്ഘാടനം ചെയ്തു. ജെയിന് ആന്റണി അധ്യക്ഷനായ ചടങ്ങിൽ കെ മുഹമ്മദ്കുട്ടി, സി കെ ശിവരാമൻ, പി എം ഷംസുദ്ദീൻ, വി എം റഷീദ്, പി വി കുര്യാക്കോസ്, പി പി ഹൈദ്രു എന്നിവർ സംസാരിച്ചു. കെ അബ്ദുറഹ്മാൻ സ്വാഗതം പറഞ്ഞു.
വൈത്തിരിയിൽ നടന്ന സമരം കെ എൻ ഗോപിനാഥൻ ഉദ്ഘാടനം ചെയ്തു. പി ഡി ദാസൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഭരതൻ, എൻ ചന്ദ്രൻ, സുധീർ എന്നിവർ സംസാരിച്ചു. എ ഗഫൂർ സ്വാഗതവും അപ്പുക്കുട്ടൻ നായർ നന്ദിയും പറഞ്ഞു. പുൽപ്പള്ളിയിൽ നടന്ന പ്രതിഷേധത്തിൽ ഏരിയാ പ്രസിഡന്റ് സണ്ണി ജോസഫ്, സെക്രട്ടറി ടി കെ ശിവൻ, സി പി വിൻസെന്റ്, ശരത് ചന്ദ്രകുമാർ, പാക്കം ബാബു എന്നിവർ സംസാരിച്ചു.
പനമരത്ത് ജില്ലാ സെക്രട്ടറി സി ജി പ്രത്യുഷ് സമരം ഉദ്ഘാടനം ചെയ്തു. ജോഷി മുണ്ടയ്ക്കല്‍ അധ്യക്ഷത വഹിച്ച ചടങ്ങിൽ എം എ ചാക്കോ, പി സി ബെന്നി, സുധീര്‍ കുമാര്‍, ലത വിജയന്, കെ വി പ്രദീപ്, കെ സുരേഷ്, വി പി പ്രേംപ്രകാശ്, അഗസ്റ്റ്യന്‍ നടവയല്‍, ശൈലേഷ്കുമാര്‍ എന്നിവര്‍ സംസാരിച്ചു.
മാനന്തവാടിയില്‍ നടന്ന മാർച്ച് ജില്ലാ എക്സിക്യൂട്ടീവംഗം ജസ്റ്റിന് ബേബി ഉദ്ഘാടനം ചെയ്തു. എ വി മാത്യു അധ്യക്ഷനായി. എന്‍ എം ആന്റണി, കെ എം വര്‍ക്കി, വി കെ തുളസീദാസ്, പി ടി ബേബി, സണ്ണി ജോര്‍ജ്, രാജു മൈക്കിള്‍ എന്നിവര്‍ സംസാരിച്ചു.
കമ്പളക്കാട് നടന്ന സമരം എ സുരേഷ് ഉദ്ഘാടനം ചെയ്തു. ജോസ് പാറപ്പുറം അധ്യക്ഷനായിരുന്നു. കെ സി ജോസഫ് സ്വാഗതവും പി ജെ സണ്ണി നന്ദിയും രേഖപ്പെടുത്തി. മീനങ്ങാടിയിൽ ജില്ലാ ട്രഷറർ എൻ പി കുഞ്ഞുമോൾ ഉദ്ഘാടനം ചെയ്തു. ടി ടി സ്കറിയ അധ്യക്ഷനായ ചടങ്ങിൽ ലതാ ശശി, പി വി സുരേന്ദ്രൻ, കെ ടി ബിനു എന്നിവർ പങ്കെടുത്തു.





Leave a Reply