July 24, 2026

ലോകകപ്പ് പ്രവചന മത്സരം: അസിൻ മരിയ ബിനേഷിന് വിജയം

0
IMG_20260723_092724
By ന്യൂസ് വയനാട് ബ്യൂറോ

ബത്തേരി: സുൽത്താൻ ബത്തേരി ഗവ. സർവജന ഹയർ സെക്കൻഡറി സ്കൂൾ സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ലോകകപ്പ് പ്രവചന മത്സരത്തിൽ പ്ലസ് ടു സയൻസ് വിദ്യാർത്ഥിനി കുമാരി അസിൻ മരിയ ബിനേഷ് വിജയിയായി. സ്പെയിൻ കപ്പ് നേടുമെന്ന പ്രവചനമാണ് അസിനെ സമ്മാനത്തിന് അർഹയാക്കിയത്.

മത്സരത്തിലെ ‘ഗോൾഡൻ ബൂട്ട്’ പ്രവചന വിഭാഗത്തിൽ പ്ലസ് ടു സയൻസ് വിദ്യാർത്ഥിനി അഹാന സിയ വിജയം നേടി.

വിജയികൾക്കുള്ള ക്യാഷ് പ്രൈസ് സ്പോൺസർ ചെയ്തത് എസ്. എം. സോഫ്റ്റ് കംപ്യൂട്ടേഴ്സ് ആണ്. സ്കൂൾ പ്രിൻസിപ്പൽ പി. എ. അബ്ദുൽ നാസർ സമ്മാന വിതരണ ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ കൺവീനർ ബിനുരാജ് ആർ. എസ്., നൗഷാദ് യു. പി., സുനിൽകുമാർ വി. കെ., സുജിത്ത് കുമാർ ജി., അനിത പി. സി. അനിൽ കുമാർ എൻ എന്നിവർ നേതൃത്വം നൽകി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *