കെ ടെറ്റ് നിയമനിർമ്മാണം നടത്തണം: കെ.പി.എസ്. ടി. എ
മാനന്തവാടി: കെ ടെറ്റ് നിയമം പ്രാബല്യത്തിൽ വരുന്നതിന് മുമ്പ് സർവീസിൽ പ്രവേശിച്ച അധ്യാപകർക്ക് കെ ടെറ്റ് നിർബന്ധമാക്കിയ സാഹചര്യം നിലവിലുള്ള നിയമന രീതിക്ക് വിരുദ്ധമായതിനാൽ അധ്യാപകരുടെ ആശങ്കകൾ പരിഹരിക്കാൻ കേന്ദ്ര സർക്കാർ ആവശ്യമായ നിയമനിർമ്മാണം നടത്തണമെന്ന് കെ.പി.എസ്. ടി. എ. വയനാട് ജില്ല സമ്മേളനം ആവശ്യപ്പെട്ടു. സമാപന സമ്മേളനം സംസ്ഥാന വൈസ് പ്രസിഡൻ്റ് പി.എസ്. ഗിരീഷ്കുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻ്റ് ഷാജു ജോൺ അധ്യക്ഷത വഹിച്ചു. സംസ്ഥാന നിർവാഹക സമിതി അംഗങ്ങളായ ബിജു മാത്യു, ടി . എൻ സജിൻ, ടി. എം അനൂപ്, സി.കെ സേതു, കെ കെ പ്രേമചന്ദ്രൻ , എം പ്രദീപ് കുമാർ, ഷെർളി സെബാസ്ററ്യൻ, ഷിജു കുടിലിൽ, ജോൺസൺ ഡിസിൽവ, പി.കെ രാജൻ, കെ.ജി ബിജു, ആൽഫ്രഡ് ഫ്രെഡ്രി, ശ്രീജേഷ് നയർ , ജിജോ കുര്യാക്കോസ്, കെ.എസ് അനൂപ് കുമാർ, കെ ഉണ്ണിക്കൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.ഭാരവാഹികളായി ഷാജു ജോൺ (പ്രസിഡൻ്റ്) ടി. എം. അനൂപ് (സെക്രട്ടറി), സി.കെ സേതു (ട്രഷറർ).





Leave a Reply