പിച്ചങ്കോട് ആശുപത്രിയിൽ സായാഹ്ന ഓ പി പുനരാരംഭിക്കണമെന്ന് വ്യാപാരി വ്യവസായി സമിതി
പിച്ചങ്കോട്: പിച്ചങ്കോട് ആശുപത്രിയിൽ സായാഹ്ന ഓ പി പുനരാരംഭിക്കണമെന്ന് കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി സമ്മേളനം ആവശ്യപ്പെട്ടു. സമ്മേളനം ജില്ലാ പ്രസിഡന്റ് എം.എസ്. വിശ്വനാഥൻ ഉദ്ഘാടനം ചെയ്തു. കെ. കരീം അധ്യക്ഷത വഹിച്ച ചടങ്ങിൽ മാണി തലച്ചിറ സ്വാഗതവും റിപ്പോർട്ട് അവതരണവും നിർവ്വഹിച്ചു. ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി ഇടവക ദയാ പെയിൻ ആൻഡ് പാലിയേറ്റീവ് സൊസൈറ്റിക്ക് നൽകിയ വീൽചെയറുകളും വാക്കറുകളും സൊസൈറ്റി ഭാരവാഹികൾക്ക് ചടങ്ങിൽ കൈമാറി. ദ്വാരകയിലെ മുതിർന്ന വ്യാപാരി എം. മുഹമ്മദ്, സമൂഹത്തിന് മാതൃകയായ പൊതുപ്രവർത്തകൻ ഷാജൻ ജോസ് മാഷ്, പി. സന്തോഷ് എന്നിവരെ സമ്മേളനത്തിൽ ആദരിക്കുകയും, എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വ്യാപാരികളുടെ മക്കൾക്ക് മൊമെന്റോ നൽകുകയും ചെയ്തു. ഏരിയ സെക്രട്ടറി പി. സന്തോഷ്, ടി.എം. ഉമ്മർ, ടി. പ്രകാശൻ, സിസിലി എന്നിവർ സംസാരിച്ചു. ഫൈസൽ നന്ദി പറഞ്ഞു. പുതിയ യൂണിറ്റ് ഭാരവാഹികളായി മാണി തലച്ചിറ (സെക്രട്ടറി), കെ. കരീം (പ്രസിഡന്റ്), ബിനു (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.





Leave a Reply