June 11, 2026

ബ്രഹ്‌മഗിരി കള്ളപ്പണ ഇടപാട്: ബിജെപി ബാങ്ക് മാര്‍ച്ചില്‍ പ്രതിഷേധം ആളിക്കത്തി

0
IMG_20260122_201602
By ന്യൂസ് വയനാട് ബ്യൂറോ

 

ബത്തേരി: സിപിഎം നിയന്ത്രണത്തിലുള്ള ബ്രഹ്‌മഗിരി സൊസൈറ്റിയിലെ കള്ളപ്പണ ഇടപാടില്‍ പ്രതിഷേധിച്ച് ബത്തേരി യൂണിയന്‍ ബാങ്കിലേക്ക് ബിജെപി പ്രതിഷേധ മാര്‍ച്ച് നടത്തി. ബിജെപി ജില്ലാ അധ്യക്ഷന്‍ പ്രാശാന്ത് മലവയല്‍ ഉദ്ഘാടനം ചെയ്തു. സിപിഎം സംസ്ഥാന നേതൃത്വം ഒരുമിച്ച് ചേര്‍ന്ന് ആലോചിച്ച് രൂപീകരിച്ച ആഗോള തട്ടിപ്പ് കമ്പനിയാണ് ബ്രഹ്‌മഗിരി സൊസൈറ്റി. ചാരിറ്റബിള്‍ ട്രസ്റ്റിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള കമ്പനിയുടെ പേരില്‍ ആരില്‍ നിന്നും പണം പിരിക്കാന്‍ നിയമപരമായി അധികാരമില്ലെന്നിരിക്കെ കോടികള്‍ സമാഹരിച്ചതും വകമാറ്റി ചിലവഴിച്ചതും ആസൂത്രിതമായാണ്. സാധാരണക്കാര്‍ അംഗങ്ങളായ കുടുംബശ്രീകളില്‍ നിന്നടക്കം പിരിച്ച പണം ദുരുപയോഗം ചെയ്തത് സിപി എമ്മിന്റെ ജില്ലയിലെ പ്രധാന നേതാക്കളാണ്. കമ്പനി തകര്‍ന്ന് തരിപ്പണമായിട്ടും തുടര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന മോഹന വാഗ്ദാനങ്ങള്‍ നല്‍കി ഇപ്പോഴും നിക്ഷേപകരെ വഞ്ചിക്കുകയാണെന്നും സിപിഎം നേതാവിന്റെ ഭാര്യയായ ബാങ്കിലെ ഉദ്യോഗസ്ഥയ്ക്ക് കുഴല്‍പ്പണം ഇടപാടില്‍ പങ്കുണ്ടെന്നും പ്രശാന്ത് മലവയല്‍ ആരോപിച്ചു. അതിനാല്‍ തന്നെ കള്ളപ്പണ ഇടപാട് ഇഡി അന്വേഷിക്കണമെന്നും അദ്ദേഹം ആരോപിച്ചു. ബിജെപി ബത്തേരി മണ്ഡലം പ്രസിഡന്റ് എ.എസ്. കവിത അധ്യക്ഷത വഹിച്ചു. ബിജെപി നേതാക്കളായ പി.ജി. ആനന്ദകുമാര്‍, ടി.എം. സുബീഷ്, കെ.ബി. മദന്‍ലാല്‍, രാധാ സുരേഷ്, ലീല തൊടുവട്ടി, പി.ആര്‍. ലക്ഷ്മണന്‍, മനോജ് കുമാര്‍, സി.ആര്‍. ഷാജി എന്നിവര്‍ നേതൃത്വം നല്‍കി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *