തിരുനെല്ലി ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതി രൂപീകരണം: വർക്കിങ് ഗ്രൂപ്പ് യോഗം ചേർന്നു
തിരുനെല്ലി: ഗ്രാമപഞ്ചായത്ത് 2026-27 വാർഷിക പദ്ധതി രൂപീകരണ വർക്കിങ് ഗ്രൂപ്പ് യോഗം വയനാട് ജില്ലാ പഞ്ചായത്ത് തിരുനെല്ലി ഡിവിഷൻ മെമ്പർ ജിതിൻ കെ ആർ ഉദ്ഘാടനം നിർവ്വഹിച്ചു.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഞ്ചു ബാലൻ അധ്യക്ഷത വഹിച്ചു.പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ ടി ഗോപിനാഥൻ സ്വാഗതം പറഞ്ഞു.ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ കെ സിജിത്ത്,വികസന കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ എ കെ ജയഭാരതി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ഷർമിനാസ്, മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി വി ബാലകൃഷ്ണൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ സി ആർ ഷീല,ബേബി ,വസന്ത കൃഷ്‌ണൻ,തിരുനെല്ലി സഹകരണ ബാങ്ക് പ്രസിഡന്റ് സി കെ ശങ്കരൻ, മെമ്പർ എൻ വി വൈശാഖ്,എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു.





Leave a Reply