ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
വെള്ളമുണ്ട: വെള്ളമുണ്ട ഗ്രാമപഞ്ചായത്തും സർക്കാർ ആയുർവേദ ഡിസ്പെൻസറി ആയുഷ് ഹെൽത്ത് & വെൽനസ് സെന്ററും ആയുഷ് ഗ്രാമം പദ്ധതിയും സംയുക്തമായി കള്ളംവെട്ടി സാംസ്കാരിക നിലയത്തിൽ വച്ച് സൗജന്യ ആയുർവേദ ട്രൈബൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ആയുഷ്ഗ്രാം സ്പെഷ്യലിസ്റ്റ് മെഡിക്കൽ ഓഫീസർ ഡോ. സിജോ കുര്യാക്കോസ് അധ്യക്ഷത വഹിച്ചു.വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ലതിക എം ക്യാമ്പിൻ്റെ ഉദ്ഘാടനം നിർവഹിച്ചു. യോഗ ഇൻസ്ട്രക്ടർ ഡോ. റൈസ് കെ എസ് , അംഗനവാടി വർക്കർ ശാന്ത കെ, ഫസീല സി എം തുടങ്ങിയവർ സംസാരിച്ചു. ബാബു എം എം, ഷാജൻ, ബിബിൻ പി എഫ് തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകി. ക്യാമ്പിൽ ജീവിതശൈലി രോഗ നിർണ്ണയവും സംഘടിപ്പിച്ചു.





Leave a Reply