കാട്ടിക്കുളത്ത് ജനപങ്കാളിത്തത്തോടെ നിർമിച്ച തടയണ മന്ത്രി ഒ.ആർ. കേളു സന്ദർശിച്ചു
കാട്ടിക്കുളം: വയനാട് സോഷ്യൽ സർവീസ് സൊസൈറ്റിയും തിരുനെല്ലി പഞ്ചായത്തും ജനപങ്കാളിത്തത്തോടെ കോട്ടിയൂർ തോട്ടിൽ നിർമിച്ച തടയണ പട്ടികജാതി-പട്ടികവർഗ-പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ. കേളു സന്ദർശിച്ചു. വേനൽ കനത്തതോടെ തുണ്ടുകാപ്പ്, കോട്ടിയൂർ ഉന്നതികളിലെ കിണറുകളിൽ ജലനിരപ്പ് ഗണ്യമായി താഴുകയും ഗാർഹിക ആവശ്യങ്ങൾക്കായി വനത്തിലെ നീരുറവകളെ ആശ്രയിക്കേണ്ടി വരികയും ചെയ്ത എഴുപതോളം കുടുംബങ്ങളുടെ കുടിവെള്ള പ്രശ്നത്തിന് താത്കാലിക പരിഹാരമായാണ് തടയണ നിർമിച്ചത്. സന്ദർശന വേളയിൽ പഞ്ചായത്ത് പ്രസിഡന്റ് അഞ്ജു ബാലൻ, ജില്ലാ പഞ്ചായത്ത് ഡിവിഷൻ അംഗം കെ.ആർ. ജിതിൻ, പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ. സിജിത്, ഭാരതീയ സുഗന്ധവിള ഗവേഷണ കേന്ദ്രം സീനിയർ സയന്റിസ്റ്റ് വി.കെ. സജീഷ്, പഞ്ചായത്ത് അംഗം എം. കാർത്തിക തുടങ്ങിയവർ മന്ത്രിയോടൊപ്പമുണ്ടായിരുന്നു.





Leave a Reply