May 16, 2026

എൻ എസ് എസ് സ്കൂൾ സുവർണ്ണ ജൂബിലി ആഘോഷിച്ചു

0
IMG_20260203_165617
By ന്യൂസ് വയനാട് ബ്യൂറോ

 

കൽപ്പറ്റ: എൻ എസ് എസ് ഹയർ സെക്കന്ററി സ്കൂളിന്റെ 50-ാം വാർഷിക ദിനം സമുചിതമായി ആഘോഷിച്ചു.നായർ സർവീസ് സൊസൈറ്റിയുടെ സ്കൂളുകളുടെ ജനറൽ മാനേജർ അഡ്വ: ടി ജി ജയകുമാർ ഉദ്ഘാടനം ചെയ്തു. ഒരു വർഷം നീണ്ട് നിൽക്കുന്ന അക്കാഡമിക് പ്രവർത്തനങ്ങൾ സുവർണ്ണ ജൂബിലിയുടെ ഭാഗമായി സ്കൂളിൽ നടപ്പിലാക്കും. യോഗത്തിൽ സ്കൂളിന് സ്ഥലം സംഭാവന ചെയ്ത് നൽകിയവരേയും മുൻ പിടിഎ പ്രസിഡന്റ്മാരേയും ആദരിച്ചു. സംസ്ഥാന സ്കൂൾ കലോത്സവത്തിൽ എ ഗ്രേഡ് കരസ്ഥമാക്കിയ വിദ്യാർത്ഥികളേയും അനുമോദിച്ചു. വിവിധ മേഖലകളിൽ പ്രാവീണ്യം നേടിയ വിദ്യാർത്ഥികളേയും അധ്യാപകരേയും ആദരിച്ചു. വിവിധ കാലാ പരിപാടികൾ സുവർണ്ണ ജൂബിലിയുടെ ഭാഗമായി അരങ്ങേറി. യോഗത്തിൽ പി ടി എ പ്രസിഡന്റ് ഷാജി തദ്ദേവൂസ് അദ്ധ്യക്ഷനായിരുന്നു. ഹയർ സെക്കന്ററി ജില്ല കോഡിനേറ്റർ എം കെ ഷിവി, വൈത്തിരി താലുക്ക് യൂണിയൻ പ്രസിഡന്റ് പി കെ സുധാകരൻ നായർ, സ്കൂൾ പ്രിൻസിപ്പൽ എ കെ ബാബു പ്രസന്നകുമാർ, വിദ്യാർത്ഥി പ്രതിനിധി ശ്രീ ചന്ദ്ര ജയചന്ദ്ര, റൂബ ജന്ന തുടങ്ങിയവർ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *