കേന്ദ്ര ബജറ്റിനെതിരെ കോണ്‍ഗ്രസ് പ്രതിഷേധ ധര്‍ണയും മാര്‍ച്ചും നടത്തി
കല്‍പ്പറ്റ: കേന്ദ്രബജറ്റില്‍ കേരളത്തെ പാടെ അവഗണിച്ച കേന്ദ്രസര്‍ക്കാരിന്റെ ധിക്കാരപരമായ നടപടികളില്‍ പ്രതിഷേധിച്ച് കെ പി സി സിയുടെ ആഹ്വാനം അനുസരിച്ച് കല്‍പ്പറ്റ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കല്‍പ്പറ്റ ഹെഡ്‌പോസ്റ്റോഫീസിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ചും ധര്‍ണയും കെ പി സി സി എക്‌സിക്യുട്ടീവ് അംഗം പി പി ആലി ഉദ്ഘാടനം ചെയ്തു. നിരന്തരമായി കേന്ദ്രസര്‍ക്കാര്‍ കേരളത്തെയും പ്രത്യേകിച്ച് വയനാട്ടിലെ ദുരന്തബാധിതരെയും അവഗണിച്ചുകൊണ്ടിരിക്കുകയാണെന്നും കേരളത്തോട് കേന്ദ്രസര്‍ക്കാര്‍ രാഷ്ട്രീയ പ്രതികാരം തീര്‍ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് ബി സുരേഷ്ബാബു അധ്യക്ഷനായിരുന്നു. ഗിരീഷ് കല്‍പ്പറ്റ, ഒ വി റോയി, ആര്‍ ഉണ്ണികൃഷ്ണന്‍, കെ കെ രാജേന്ദ്രന്‍, കെ പത്മനാഭന്‍, സെബാസ്റ്റ്യന്‍ കല്‍പ്പറ്റ, ഡിന്റോ ജോസ്, എസ് മണി, ബിന്ദുജോസ്, ടി എ മുഹമ്മദ്, ജിനേഷ് വര്‍ഗീസ്, എം ഡി ശശികുമാര്‍, രമേശന്‍ മാണിക്കന്‍, ഷബ്‌നാസ് തന്നാണി, രാംകുമാര്‍, ജോണ്‍മാതാ, ഹൈദരലി, മജീദ്, സുജാത എന്നിവര്‍ സംസാരിച്ചു.





Leave a Reply