ആരോഗ്യം ആനന്ദം- വൈബ് ഫോർ വെൽനസ്സ് ക്യാമ്പയിന്റെ ഭാഗമായി ആയുഷ് വകുപ്പ് മാസ്സ് യോഗ നടത്തി
കൽപ്പറ്റ: വൈബ് ഫോർ വെൽനസ്സ് – ഹെൽത്തി കേരള ക്യാമ്പയിനിലെ ഒരു പ്രമേയമായ – ആക്ട് വെൽ അഥവാ ആരോഗ്യസംരക്ഷണത്തിന് ചിട്ടയായ വ്യായാമം എന്നതിനെ അടിസ്ഥാനമാക്കി ഭാരതീയ ചികിത്സ വകുപ്പ്, ഹോമിയോപ്പതി വകുപ്പ്, വയനാട് നാഷണൽ ആയുഷ് മിഷൻ എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ ഇന്ന് രാവിലെ 7 30ന് കല്പറ്റ എസ് കെ എം ജെ ഗ്രൗണ്ടിൽ വച്ച് ജില്ലാതല പരിപാടിയായി മാസ്സ് യോഗ നടത്തി. കൽപ്പറ്റ നിയോജകമണ്ഡലം എംഎൽഎ അഡ്വക്കേറ്റ് ടി സിദ്ദിഖ് ഉദ്ഘാടനം നിർവഹിച്ച പരിപാടിയിൽ വയനാട് ജില്ലയിലെ വിവിധ പഞ്ചായത്തുകളിൽ നിന്നുള്ള110 ഓളംയോഗ ക്ലബ് അംഗങ്ങളും ആയുഷ് ഡിപ്പാർട്ട്മെന്റിലെ 300 ഓളം വരുന്ന ജീവനക്കാരും പങ്കെടുത്തു . ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് ഊന്നൽ നൽകിക്കൊണ്ട് 30 മിനിറ്റിലേറെ നീണ്ടുനിന്ന യോഗാപരിശീലനം ജനങ്ങൾക്ക് യോഗയെ കുറിച്ചുള്ള അവബോധം സൃഷ്ടിക്കുവാൻ കഴിഞ്ഞു . സംസ്ഥാനത്തെ എല്ലാ വിഭാഗം ജനങ്ങളുടെയും ശാരീരികവും മാനസികവുമായ ആരോഗ്യം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് വൈബ് ഫോർ വെൽനസ്സ് കാമ്പയിൻ നടത്തുന്നത് . ഈ കാമ്പയിന്റെ ഭാഗമായ ആരോഗ്യകരമായ ഭക്ഷണം , ചിട്ടയായ വ്യായാമം , കൃത്യമായ ഉറക്കം , ശരിയായ ആരോഗ്യ പരിപാലനം എന്നീ മേഖലകളിൽ ആയുഷ് വകുപ്പിന്റെ ബോധവത്കരണ പരിപാടികൾക്ക് ഇതോടെ തുടക്കമായി .





Leave a Reply