July 17, 2026

കേരളത്തിലെ ആദ്യ പർപ്പിൾ ഫെയറിന് വയനാട്ടിൽ തുടക്കം; ഭിന്നശേഷി ശാക്തീകരണത്തിന് പുത്തൻ പ്രതീക്ഷയുമായി മേള

0
IMG_20260213_211900
By ന്യൂസ് വയനാട് ബ്യൂറോ

 

 

പിണങ്ങോട്: കേന്ദ്ര സാമൂഹിക നീതി ശാക്തീകരണ മന്ത്രാലയത്തിന് കീഴിലുള്ള കോഴിക്കോട് കോംപോസിറ്റ് റീജിയണൽ സെന്റർ (സി.ആർ.സി.), ഷിഹാബ് തങ്ങൾ ചാരിറ്റബിൾ ട്രസ്റ്റ് ഫെറോക്ക്, സഹാറ ഭരത് ഫൗണ്ടേഷൻ വയനാട് എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ‘പർപ്പിൾ ഫെയർ’ പിണങ്ങോട് സഹാറ ഭരത് ക്യാമ്പസിൽ ആരംഭിച്ചു. ഫെബ്രുവരി 13, 14 തീയതികളിൽ നടക്കുന്ന പരിപാടി കൽപ്പറ്റ എം.എ.ൽ.എ. ടി. സിദ്ധിക്ക് ഉദ്ഘാടനം ചെയ്തു. ഭിന്നശേഷി ശാക്തീകരണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ രാജ്യവ്യാപകമായി സംഘടിപ്പിച്ചു വരുന്ന പർപ്പിൾ ഫെയർ കേരളത്തിൽ ആദ്യമായാണ് സി.ആർ.സി.യുടെ നേതൃത്വത്തിൽ നടത്തപ്പെടുന്നത്. ഭിന്നശേഷി മേഖലയിൽ സാങ്കേതികവിദ്യയുടെ വളർച്ച വരുംദിവസങ്ങളിൽ കുട്ടികളുടെ വികസനത്തിന് ഏറെ ഉപകാരപ്പെടുമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ എം.എൽ.എ. വ്യക്തമാക്കി. സി.ആർ.സി.യുടെ പ്രവർത്തനങ്ങളെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു.

 

സി.ആർ.സി. ഡയറക്ടർ ഡോ. റോഷൻ ബിജിലി അധ്യക്ഷത വഹിച്ച ചടങ്ങിൽ വയനാട് ജില്ലാ ലീഗൽ സർവീസ് അതോറിറ്റി സെക്രട്ടറി അനീഫ് ചാക്കോ മുഖ്യാതിഥിയായി. സി.ആർ.സി. അസിസ്റ്റന്റ് പ്രൊഫസർ ഡോ. സുനിഷ് ടി.വി. സ്വാഗതവും സഹാറ ഭരത് ഫൗണ്ടേഷൻ മാനേജർ ആദം സദ നന്ദിയും പറഞ്ഞു. വെങ്ങാപ്പള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജാസർ പാലക്കൽ, ഡോ. അബ്ദുൾ ഹക്കിം, ജിഫ്സൻ രാജ്, അബ്ദുൾ വാഹിദ് എന്നിവർ സംസാരിച്ചു. ഭിന്നശേഷിക്കാരുടെ കലാ-സാംസ്കാരിക പരിപാടികൾ, കായിക മത്സരങ്ങൾ, എക്സ്പീരിയൻസ് സോൺ, സഹായ ഉപകരണങ്ങളുടെ വിതരണം, സെമിനാറുകൾ, ബോധവൽക്കരണ ക്ലാസുകൾ, ഫോട്ടോ ഹിസ്റ്ററി സ്റ്റാളുകൾ എന്നിവ മേളയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. ഭിന്നശേഷി വ്യക്തികളുടെ കഴിവുകൾ പ്രകടിപ്പിക്കാനും അവരുടെ സാമൂഹിക പങ്കാളിത്തം ഉറപ്പുവരുത്താനുമാണ് ഈ വേദിയൊരുക്കിയിരിക്കുന്നത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *