April 16, 2026

ഉമ വിത്തിൻ്റെ നെല്ല് സംഭരിക്കുന്നില്ല   നെല്ല് റോഡരികിൽ കെട്ടികിടക്കുന്നു

0
IMG_20260218_152044
By ന്യൂസ് വയനാട് ബ്യൂറോ

 

പടിഞ്ഞാറത്തറ: സർക്കാറിൻ്റെയും കൃഷി വകുപ്പിൻ്റെയും അനാസ്ഥ കാരണം കൃഷിക്കാർ വിളവെടുപ്പ് നടത്തിയ നെല്ല് കെട്ടി കിടക്കുന്നു.കൃഷിഭവൻ മുഖേനെ വിതരണം ചെയ്ത ഉമ വിത്തിൻ്റെ നെല്ല് സംഭരണത്തിലുടെ ഏറ്റെടുക്കാൻ മില്ലുകൾ തയ്യാറാവാത്തതും , അഥവാ ഏറ്റെടുക്കുകയാണങ്കിൽ ഒരു കിൻ്റലിന് 37 കിലോ കിഴിവ് വരുത്തുകയും ചെയ്യുന്ന രീതിയും , സംഭരിച്ച നെല്ലിൻ്റെ വില ലഭിക്കുന്നതിന്ന് മാസങ്ങൾ കാത്ത് നിൽക്കുകയും ചെയ്യേണ്ട സ്ഥിതിയും കർഷകരോട് ചെയ്യുന്ന തികഞ്ഞ അവഗണനയാണന്ന് പടിഞ്ഞാറത്തറ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രവർത്തക സമിതി യോഗം അപിപ്രായപ്പെട്ടു.

പഞ്ചായത്ത് മുസ്ലിംലീഗ് പ്രസിഡണ്ട് ഉസ്മാൻ കാഞായി അദ്ധ്യക്ഷ വഹിച്ചു.

ഈ മാസം 28 ന് മുണ്ടക്കൈ-ചുരൽമല ദുരിത ബാധിതർക്ക് മുസ്ലിം ലീഗ് നിർമ്മിച്ചു നൽകുന്ന വീടുകൾ കൈമാറുന്ന ചടങ്ങ് വിജയിപ്പിക്കാനും , പരിശുദ്ദ റമളാനിൽ ശാഖകളിൽ റിലീഫ് പ്രവർത്തനം നടത്താനും തീരുമാനിച്ചു.

മുസ്ലിം ലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗം എം മുഹമ്മദ് ബഷീർ യോഗം ഉത്ഘാടനം ചെയ്തു.

നിയോജക മണ്ഡലം ട്രഷറർ സി.ഇ ഹാരിസ് ,ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ അസ്മ , വി.പി അബ്ദുറഹിമാൻ , കളത്തിൽ മമ്മുട്ടി , പാറ ഇബ്രാഹീം , എ അബ്ദുറഹിമാൻ , കെ.കെ മമ്മുട്ടി , പി.സി മമ്മുട്ടി , കെ മൊയ്തു ഹാജി , എ അബ്ദുന്നാസർ ,സി.മുഹമ്മദ് ഹാജി , എം ഇബ്രാഹിം , ഇ.സി അബ്ദുള്ള ,അലി കെ എം ,ചക്കര മമ്മു ,സി.കെ ഗഫൂർ , കെ.സി ശാഫി ,കെ ഹമിദ്, മമ്മുട്ടി പി, സുപ്പി മച്ചിങ്ങൽ ,ശമീർ കെ ഇ ,റഹ്മത്ത് ഗഫൂർ , ഇബ്രാഹിം കെ.സി ,കെ.കെ ഇബ്രാഹിം ചർച്ചയിൽ പങ്കെടുത്തു .

ജനറൽ സെക്രട്ടറി എൻ.പി ഷംസുദ്ദീൻ സ്വാഗതവും സെക്രട്ടറി ഇ.ഖാലിദ് നന്ദിയും പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *