പി.ആർ.ടി അംഗങ്ങൾക്കായി ദ്വിദിന പരിശീലന ശിൽപശാല സംഘടിപ്പിച്ചു
ബത്തേരി: പി.ആർ.ടി അംഗങ്ങൾക്ക് വേണ്ടിയുള്ള ദ്വിദിന ട്രെയിനിങ് ശിൽപശാല പൂർത്തിയായി. ഫെബ്രുവരി 17, 18 തീയതികളിൽ സുൽത്താൻ ബത്തേരി ആർ.ആർ.ടി ഹാളിൽ വച്ച് നടന്ന പരിശീലന ക്യാമ്പ് വയനാട് വന്യജീവി സങ്കേതം വൈൽഡ് ലൈഫ് വാർഡൻ വരുൺ ഡാലിയ ഉൽഘാടനം ചെയ്തു. ചടങ്ങിൽ സുൽത്താൻ ബത്തേരി റെയിഞ്ച് അസിസ്റ്റൻ്റ് വൈൽഡ് ലൈഫ് വാർഡൻ നസ്ന ടി.ടി, മുത്തങ്ങ അസിസ്റ്റൻ്റ് വൈൽഡ്ലൈഫ് വാർഡൻ സഞ്ജയ് കുമാർ എന്നിവർ സ്വാഗതം ആശംസിച്ചു. തുടർന്ന് സുൽത്താൻ ബത്തേരി ഫയർ സ്റ്റേഷനിലെ ഉദ്യോഗസ്ഥരായ ഷിനോജ്, അഖിൽ എന്നിവർ അഗ്നി പ്രതിരോധം, ഫസ്റ്റ് എയ്ഡ് എന്നിവയിൽ പരിശീലനം നൽകി. ഉച്ചയ്ക്ക് ശേഷമുള്ള സെഷനിൽ മനുഷ്യ വന്യജീവി സംഘർഷം ലഘൂകരണം മുൻനിർത്തി ബയോളജിസ്റ്റ് ഡോ: വിഷ്ണു ട്രെയിനിങ് ക്ലാസ്സ് നൽകി. രണ്ടാം ദിനം രാവിലെ വയനാട് വന്യജീവി സങ്കേതം അസിസ്റ്റൻ്റ് കൺസർവേറ്റർ ജോഷിൽ അവർകൾ സർക്കാരിൻ്റെ 12 ഇന മിഷനുകളെപ്പറ്റി ക്ലാസ്സ് നൽകി. ശേഷം നടന്ന സെഷനിൽ കണ്ണൂർ ഫ്ലൈയിങ് സ്‌ക്വാഡ് ഡിഫ്ഒ എ.ഷജ്ന പി ആർ ടി യുടെ സാധ്യതകളെയും അറിഞ്ഞിരിക്കേണ്ട പ്രധാന കാര്യങ്ങളെയും സംബന്ധിച്ച ക്ലാസ്സ് നൽകി. ഉച്ചതിരിഞ്ഞ് കുറിച്യാട് ഡെപ്യൂട്ടി റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ ബൈജുനാഥ് മനുഷ്യ – വന്യജീവി സംഘർഷം ലഘൂകരിക്കാനുള്ള ആശയങ്ങൾ സംബന്ധിച്ച് ചർച്ച നടത്തി. തുടർന്ന് വയനാട് വന്യജീവി സങ്കേതം വൈൽഡ് ലൈഫ് വാർഡൻ വരുൺ ഡാലിയ പി.ആർ.ടി അംഗങ്ങൾക്ക് ജാക്കറ്റ്, ക്യാപ്പ്, ടി ഷർട്ട് എന്നിവ വിതരണം ചെയ്തു. ആർ. ആർ. ടി ഡെപ്യൂട്ടി റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ രാജേഷ് പട്ടേരി നന്ദി പ്രകാശിപ്പിച്ചു.





Leave a Reply