ഗോത്ര വിദ്യാര്‍ത്ഥികള്‍ക്ക് വയനാട് പോലീസിന്റെ ഉപഹാരം സമർപ്പിച്ചു
കല്‍പ്പറ്റ: എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ ഗോത്ര വിഭാഗത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് വയനാട് ജില്ലാ പോലീസിന്റെ നേതൃത്വത്തില്‍ ഉപഹാര സമര്‍പ്പണം നടത്തി. ജില്ലാ പോലീസ് മേധാവി അരുണ്‍ കെ. പവിത്രന്‍ ഐ.പി.എസ് ഉദ്ഘാടനം നിര്‍വഹിക്കുകയും ഉപഹാര സമര്‍പ്പണം നടത്തുകയും ചെയ്തു. ജില്ലയിലെ വിവിധ ഉന്നതികളിലെ 42 വിദ്യാര്‍ത്ഥികളെയാണ് ആദരിച്ചത്. കല്‍പ്പറ്റ ഗവ. റസ്റ്റ് ഹൗസില്‍ നടന്ന ചടങ്ങില്‍ ജില്ലാ അഡിഷണല്‍ എസ്.പി കെ.എസ്. ഷാജി അധ്യക്ഷത വഹിച്ചു. കല്‍പ്പറ്റ സെന്‍ട്രല്‍ ബാങ്ക് മാനേജര്‍ ശില്‍പ സുരേഷ് ബാങ്കിന്റെ പ്രോത്സാഹന സമ്മാനങ്ങള്‍ വിതരണം െചയ്തു. സോഷ്യല്‍ പോലീസിങ്ങ് ഡിവിഷന്‍ ജില്ലാ എ.ഡി.എന്‍.ഒ കെ.എം. ശശിധരന്‍, എസ്.പി.സി പ്രൊജക്ട് ജില്ലാ എ.ഡി.എന്‍.ഒ കെ. മോഹന്‍ദാസ്, എ.എസ്.ഐ ബിനോയ് ഐസക്ക്, എസ്.സി.പി.ഒ രാജേഷ് തുടങ്ങിയവര്‍ സംസാരിച്ചു.





Leave a Reply