May 2, 2026

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു

0
IMG_20260220_095521
By ന്യൂസ് വയനാട് ബ്യൂറോ

 

 

മീനങ്ങാടി: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു.മീനങ്ങാടി ഗവ. പോളിടെക്നിക് രണ്ടാം വർഷ സിവിൽ എൻജിനീയറിംഗ് വിദ്യാർത്ഥി, മീനങ്ങാടി തച്ചമ്പത്ത് വീരമണിയുടെ മകൻ അഭിഷേക് (19) ആണ് മരിച്ചത്.

ഈ മാസം 14-ന് അമ്പലപ്പടിയിൽ വെച്ച് അഭിഷേക് സഞ്ചരിച്ചിരുന്ന ബൈക്കിൽ ബസ് ഇടിച്ചാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റതിനെത്തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു.

അമ്മ: ജയന്തി. സഹോദരൻ: അക്ഷയ്. സംസ്കാരം ഇന്ന് വൈകീട്ട് 4 മണിക്ക് തച്ചമ്പത്ത് കുടി ശ്മ‌ശാനത്തിൽ നടത്തും.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *