May 2, 2026

വാഹനങ്ങളില്‍ കൊണ്ട് വന്ന് നടത്തുന്ന അനധികൃത കച്ചവടങ്ങളെ വ്യാപാരികള്‍ ശക്തമായി നേരിടും

0
IMG_20260224_101724
By ന്യൂസ് വയനാട് ബ്യൂറോ

 

കല്‍പ്പറ്റ; ടൗണുകള്‍ കേന്ദ്രീകരിച്ച് വ്യാപാരസ്ഥാപനങ്ങള്‍ ഉള്ള മെയിന്‍ കവലകളില്‍ ഗുഡ്‌സ് വാഹനങ്ങളിലായി വിവിധ തരത്തിലുള്ള കച്ചവടങ്ങള്‍ കൂടി കൂടി വരികയാണ്.

കഴിഞ്ഞദിവസം കല്‍പ്പറ്റ ടൗണില്‍ ഇത്തരത്തിലുള്ള കച്ചവടം നടത്തുന്നതിന് അനുമതിയില്ലായെന്ന് ഭാരവാഹികള്‍ സൗമ്യമായി പറഞ്ഞപ്പോള്‍ യൂണിറ്റ് പ്രസിഡണ്ട് ഇ ഹൈദ്രുവിനേയും യൂത്ത് വിംഗ് പ്രസിഡണ്ട് എച്ച് .ഷൈജല്‍ , എക്‌സിക്യൂട്ടീവ് അംഗം അബ്ദുള്‍ സലാം (ബാവ )എന്നിവരെ ധിക്കാരപരമായി പെരുമാറുകയും ക്രൂരമായി കയ്യേറ്റം ചെയ്യുകയും ചെയ്തതില്‍ പ്രതിഷേധിച്ച് കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റി ആഹ്വാനം ചെയ്ത പ്രതിഷേധ പ്രകടനം കല്‍പ്പറ്റയില്‍ കനറ ബാങ്ക് പരിസരത്ത് നിന്ന് ആരംഭിച്ച് പുതിയസ്റ്റാന്റ് പരിസരത്ത് സമാപിച്ചു. പ്രതിഷേധയോഗം ജില്ലാ പ്രസിഡണ്ട് ജോജിന്‍ ടി ജോയ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് അധ്യഷത വഹിച്ചു. ജനറല്‍സെക്രട്ടറി രഞ്ജിത് കെ , ട്രഷറര്‍ കെകെ ജോണ്‍സണ്‍, ജില്ലാ സെക്രട്ടറി അജിത് പി വി , ഷാജി കല്ലടാസ്, ഹാരിസ് ടി, അബ്ദുറഹിമാന്‍ തനിമ , ജോണ്‍ മാതാ,ഗോള്‍ഡ് അസോസിയേഷന്‍ സെക്രട്ടറി സിദ്ധീഖ് കെ എച്ച്, കെഎച്ച്ആര്‍എ കല്‍പ്പറ്റ യൂണിറ്റ് പ്രസിഡന്റ് അബ്ദുറഹിമാന്‍ പ്രാണിയത്ത് വനിതാ വിംഗ് പ്രസിഡണ്ട് പി.സൗദ, വനിതാ വിങ്ങ് ജില്ലാ ട്രഷറര്‍ പി.അമ്പിളി, എന്നിവര്‍ പ്രസംഗിച്ച. പ്രകടനത്തിന് നേതൃത്വം നല്‍കിയവര്‍ പി. സതീശ് കെ പുഷ്പ, അബ്ദുല്‍ ഗഫൂര്‍ പിപി, പി.ഷംസു, കെ സരോജിനി, എ സുപ്രിയ, സി ടി ഹംസ, പി പ്രമോദ് ഗ്ലാഡ്‌സണ്‍.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *