November 6, 2026

വയനാട് ടൗണ്‍ഷിപ്പ്: 17 വീടുകള്‍ കൂടി ഇന്ന് കൈമാറും, മെയ് പകുതിയോടെ മുഴുവന്‍ കൈമാറാന്‍ കഴിയുമെന്ന് ഊരാളുങ്കല്‍

0
WhatsApp Image 2026-05-02 at 11.20.54 AM
Surya Karthika
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: വയനാട് ടൗണ്‍ഷിപ്പിലെ 17 വീടുകള്‍ കൂടി ഇന്ന് കൈമാറും. ടൗണ്‍ഷിപ്പിലെ രണ്ട് ക്ലസ്റ്ററുകളിലുമായാണ് വീടുകള്‍ ഇന്ന് കൈമാറുന്നത്. ഇതോടെ ഗുണഭോക്താക്കള്‍ക്ക് കൈമാറുന്ന വീടുകളുടെ എണ്ണം 43 ആകും. സര്‍ക്കാര്‍ കൈമാറിയ 178 വീടുകളില്‍ നിര്‍മ്മാണം മുഴുവന്‍ പൂര്‍ത്തീകരിച്ച് മൂന്നു ഘട്ട പരിശോധനയും നടത്തിയാണ് വീടുകള്‍ നല്‍കുന്നത്. 102 വീടുകളാണ് മൂന്നാംഘട്ട പരിശോധനയ്ക്ക് തയാറായിരിക്കുന്നത്. മെയ് പകുതിയോടെ മുഴുവന്‍ കൈമാറാന്‍ കഴിയുമെന്ന് ഊരാളുങ്കല്‍ വ്യക്തമാക്കി. (Wayanad Township)

വയനാട് ടൗണ്‍ഷിപ്പിലെ ആദ്യഘട്ട വീടുകളില്‍ 26 വീടുകള്‍ ദുരന്തബാധിതര്‍ക്ക് കഴിഞ്ഞ ദിവസം കൈമാറിയിരുന്നു. അന്തിമ ഗുണനിലവാര പരിശോധനകള്‍ക്കായി ആദ്യഘട്ടത്തിലെ മുഴുവന്‍ വീടുകളും നിര്‍മ്മാണ ചുമതലയുള്ള ഊരാളുങ്കല്‍, നടത്തിപ്പ് ചുമതലയുള്ള കിഫ് കോണിന് കൈമാറിയിട്ടുണ്ട്.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *